ഞാൻ വരുന്നു നാഥാ നിൻ മുന്നിൽ
സ്വീകരിക്കൂ ഒരു യാഗമായ്
ഞാൻ തരുന്നു എന്നെ നിൻ മുന്നിൽ
സ്വീകരിക്കൂ നിൻ മകനായ്
Verse 2
എൻ പാപമുറുവില ജീവനായ് നൽകിയ
നാഥന്റെ കരുതൽ മറന്നു
ആണിപ്പഴുതുള്ള നിൻ മേനി കാണാതെ
മുഖം മറച്ചൊരു പാപിയും ഞാൻ
അനുതാപഹൃദയത്തോടണയുന്നു മുന്നിൽ
സ്വീകരിക്കില്ലയോ നാഥാ നീ (2)
Verse 3
കണ്ണീരുപ്പാൽ രുചിചേർത്ത ജീവന്
ആശ്വാസം നീയെന്നതും മറന്നു
കാക്കയാലാഹാരം തരുവാൻ കഴിവതും
അറിയാതെ പോയതും ക്ഷമിക്കണമേ
കണ്ണീരാൽ നിൻപാദം കഴുകീടുവാനായ്
അനുവദിക്കില്ലയോ നാഥാ നീ (2)
Verse 4
ആശയറ്റേകാകിയായിടുന്നേരം
കൂട്ടായതോ ഞാൻ മറന്നു
എന്റെയാവശ്യങ്ങൾ അറിഞ്ഞു നീയെന്നോട്
ചേർന്ന് നടന്നതും അറിഞ്ഞില്ല ഞാൻ
നിനക്കായ് മാത്രം ജീവിച്ചിടുവാൻ
അവസരമേകുമോ നാഥാ നീ (2)
Verse 1
njaan varunnu naathhaa nin munnil
sveekarikkoo oru yaagamaay
njaan tharunnu enne nin munnil
sveekarikkoo nin makanaay
Verse 2
en paapamuruvila jeevanaay nalkiya
naathhante karuthal marannu
aanippazhuthulla nin meni kaanaathe
mukham maracchoru paapiyum njaan
anuthaapahridayatthodanayunnu munnil
sveekarikkillayo naathhaa nee (2)