Njan yahovaye ella nalilum vazhthidum
Verse 1ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും
തൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്
Verse 2എന്റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നു
എന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു
Verse 3തന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരും
ആയവർ മുഖം തെല്ലും ലജ്ജിക്കയില്ല
Verse 4യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻ
തന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ
Verse 5നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവം
കഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ
Verse 6മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവം
ദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും
Verse 7നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലും
നീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം
Verse 8ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ല
എൻ ദൈവം എന്റെ ആശ്രയം അതെത്രയുത്തമം
Verse 1njaan yahovaye ellaa naalilum vaazhtthedum
than sthuthi eppozhum en naavinmelunde
Verse 2ente ullam yaahil prashamsicchidunnu
ente maanasam priyanil aanandikkunnu
Verse 3thannil maathram nokkidunnor shobhitharaayttheerum
aayavar mukham thellum lajjikkayill;-
Verse 4yaah nallavan athe aasvadiccharivin
thannil aashrayicchidunnor bhaagyameriyor;-
Verse 5neethimaanmaarin apeksha kettidunnee daivam
kashdathayilutt sakhi uddharikkunnon;-
Verse 6maanasam thakarnnavarkku raksha nalkum daivam
dukhitharkk'aashvaasamekaan koodeyundennum;-
Verse 7neethimaanmaarin anartthham eri vannennaalum
neekkupokku nalkeedunnee nithyanaam daivam;-
Verse 8lokatthin prabhukkalil njaan aashrayam veykkilla
en daivam ente aashrayam athethrayutthamam;-
Download Song