Njanellaa naalum yahovaaye vazhthum
Verse 1ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും
തൻ സ്തോത്രമെൻ നാവിലെന്നുമിരിക്കും
എൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ...
Verse 2ഞാൻ രാവിലെ ദൈവത്തിന്നായുണരും
ഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കും
എൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ...
Verse 3ഞാൻ രാവിലെ ദൈവ സ്വരൂപം കാണും
തൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കും
തൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…
Verse 4തൻ ആലോചന കൊണ്ടെന്നെ നടത്തും
എൻ വൃദ്ധതയോളമെന്നെ ചുമക്കും
എൻ ജീവപര്യന്തം വഴി നടത്തും
ഞാൻ വാഴ്ത്തും നാൾതോറും(3) മഹോന്നതനെ...
Verse 5ഞാൻ യേശുവിന്നാജ്ഞയനുസരിക്കും
എൻ ക്രൂശും ചുമന്നു ഞാൻ പിന്തുടരും
എൻ ദുഃഖങ്ങളൊക്കെയവനൊഴിക്കും
ഞാൻ വാഴ്ത്തും നാൾ തോറും (3) മഹോന്നതനെ...
Verse 6വിശുദ്ധർകൂട്ടം രക്ഷകന്നു: എന്ന രീതി
Verse 1Njanellaa naalum yahovaaye vazhthum
Than sthothramen naavilennumirikkum
en bharangkaḷ nāḷthoṟum than vahikkum
njaan vazhthum nalthorum (3) mahonnathane...
Verse 2njaan ravile daivathinnāyuṇarum
njaan rathriyāmaṅgkaḷil kaathirikkum
en prārthanaye en daivaṁ shrevikkum
njaan vazhthum nalthorum (3) mahonnathane...
Verse 3njaan ravile daiva svarupam kaaṇum
than sandaryam kandu njaan aanandikkum
than vaayile thēn mozhi njaan ruchikkum
njaan vazhthum nalthorum (3) mahonnathane...
Verse 4than aalochana kondenne nadathum
en vr̥iddhathayolam enne chumakkum
en jeevapariyantham vazhi nadathum
njaan vazhthum nalthorum (3) mahonnathane...
Verse 5njaan yeshuvin aañjayanusarikkum
en krushum chumannu njaan pinthudarum
en duḥkhangnkaḷ okke avanozhikkum
njaan vazhthum nalthorum (3) mahonnathane...
Verse 6tune of Vishudhar koottam
Download Song