Njanengane ninne sthuthikka
Verse 1ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ
നൽ ഉടയവനെ (2)
Verse 2പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ
ശാപകുഴിയിൽ നിന്നേറ്റിയതാൽ (2)
എൻ കാൽകളെ ഗിരിമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2)
Verse 3കൂട്ടുകാർ പരമായി പോറ്റുന്നോനെ
കൂട്ടുകാർക്കതിശയമമാക്കിയോനെ (2)
കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ
കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2)
Verse 4എൻ ദീർഘനിശ്വാസം കേട്ടവനെ
എൻ മിഴിനിർഗണം കണ്ടവനെ (2)
എൻ വിലാപത്തെ നൃത്തമായ് മാറ്റിയ
എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2)
Verse 5ആത്മ മണാളാ നിൻ സ്പർശനത്താൽ
ആത്മീയ ചൈതന്യം ഏറിടുന്നേ (2)
ആനന്ദമേകും നിൻ ദർശനത്താൽ
ഞാൻ ആത്മ പൂർണ്ണനായ് മാറിടുമ്പോൾ (2)
Verse 1njaanengne ninne sthuthikkaathirikkumen
nal udayavane (2)
Verse 2paapatthil ninnenne rakshicchathaal
shaapakuzhiyil ninnettiyathaal (2)
en kaalkale girimel nirtthi
en gamanatthe susthhiramaakkiyathaal (2)
Verse 3koottukaar paramaayi pottunnone
koottukaarkkathishayamamaakkiyone (2)
kudepirappukal koottmaay maarumpol
koottil chertthanacchenne nediyone (2)
Verse 4en deerghanishvaasam kettvane
en mizhinirganam kandavane (2)
en vilaapatthe nritthamaay maattiya
en ponnu naathhane dhyaanikkumpol (2)
Verse 5aathma manaalaa nin sparshanatthaal
aathmeeya chaithanyam eridunne (2)
aanandamekum nin darshanatthaal
njaan aathma poornnanaay maaridumpol (2)
Download Song