Verse 1ഞാനെന്റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
എന്റെ സഹായം എവിടെ നിന്നു വരും
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നു
Verse 2നിന്റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല
ഇസ്രയേലിൻ പരിപാലകൻ
മയങ്ങുകയില്ല ഉറങ്ങുകയുമില്ല
Verse 3യഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും
അവൻ നിന്റെ പ്രാണനെ പരിപാലിക്കും
യഹോവ നിൻ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും
Verse 1njaan ente kannu parvathangalilekkuyarthunnu
ente sahaayam evide ninnu varum
ente sahaayam aakashatheyum bhumiyeyum
undakkiya yahovayil ninnu varunnu
Verse 2ninte kaal vazhuthuvan avan sammathikkayilla
ninne kaakkunnavan mayangukayilla
israyelin paripaalakan
mayangukayilla urangukayumilla
Verse 3yahova orudoshavum thattathevannam ninne paripalikkum
avan ninte praanane paripaalikkum
yahova nin gamanatheyum aagamanatheyum
innumuthal ennekkum paripaalikkum
Download Song