Verse 1ഞാനെന്റെ കണ്ണുയർത്തുന്നു
സഹായമരുളും കുന്നിന്മേൽ
മീതെ ആകാശം താഴെ ഭൂമി പാതാളം
നിർമ്മിച്ചവന്റെ കൺകളിലേക്ക്
Verse 2യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻ
ആദ്യനുമന്ത്യനുമവൻ
സ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻ
ജയം നൽകി നടത്തുന്നെന്നെ
Verse 3:
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കുകയില്ല
യഹോവാ വലഭാഗേ വഴുതാതെ പാലിക്കും
തണലേകി നടത്തുന്നെന്നെ ഞാനെ...
Verse 4പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻ
രോഗോപശാന്തി സൂര്യൻ
വിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകി
മുട്ടില്ലാതെ പുലർത്തുന്നെന്നെ ഞാനെ...
Verse 5മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയും
ശാപവും നീക്കിത്തന്നവൻ
മരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻ
മൃത്യുഭയം നീക്കി നടത്തും ഞാനെ...
Verse 1njaanente kannuyarthunnu
sahayam arulum kunninmel
meethe akasham thazhe bhumi pathalam
nirmichavante kankalilekke
Verse 2yeshukristhu iennaleyum innum ennum ananyan
adyanum anthyanum avan
sworgabhumipathala lokamokke vazhuvon
jayam nalki nadathunnenne;-
Verse 3pakal suryanengkilum rathri chandranengkilum
enne badhikkukayilla
yahova valabhage vazhuthathe paalikkum
thanaleki nadathunnenne;-
Verse 4papikalkku rakshakan dukhitharkasvasakan
rogopashanthi suryan
vishakkumpol appam nalki dahikkumpol vellam nalki
muttillathe pularthunnenne;-
Verse 5maranathin visha mullum pathalathin shakthiyum
shapavum neekki’thannavan
marichadakki uyirthon pathalathe jayichon
mruthyu-bhayam neekki nadathum;-
Download Song