Njanente karthaavin svantham
Verse 1ഞാനെന്റെ കർത്താവിൻ സ്വന്തം
സ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽ
ദയതോന്നിയെന്നെത്തൻ
മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ
Verse 2കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ-
കണ്ടു യുഗങ്ങൾക്കു മുന്നേ
അന്നേ ബലിയാകാൻ
ദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ ഞാനെന്റെ...
Verse 3തൻ മക്കളെത്താൻ കൺമണിപോലെ
ഉൺമയിൽ കാക്കുന്നതാലെ
കലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ
ധൈര്യമായ് അനുദിനം വാഴുന്നു ഹാ ഞാനെന്റെ...
Verse 4കർത്താവെന്നെത്തൻ കൂടാരമറവിൽ
കാത്തീടും കഷ്ടത വരികിൽ
ചുറ്റും എതിർക്കുന്ന ശത്രുക്കൾ
മുൻപിൽ ഞാൻ മുറ്റും ജയം നേടിടും ഞാനെന്റെ...
Verse 5ഒന്നെയെനിക്കാശ തൻ സന്നിധാനം
ചേർന്നെന്നുമാനന്ദഗാനം
പാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ ധ്യാനം
ചെയ്തെന്നും പാർത്തീടേണം ഞാനെന്റെ...
Verse 1Njanente karthavin svantham
svarakthathal thanenne vangiyathal
dayathonni ennethan
makan aakkitherthoru sneham marakkavatho
Verse 2krupayaale daivam kristhuvilenne-
kandu yugangalkku munne
anne baliyaakaan
daivakunjaadine karuthiyenikkayavan;- njaanente...
Verse 3than makkalethaan kanmanipole
unmayil kaakkunnathaale
kalangaathe ulakil njaan kulungaathe
dhairyamaay anudinam vaazhunnu haa;- njanente...
Verse 4karthavennethan koodaramaravil
kathedum kashdatha varikil
chuttum ethirkkunna shathrukkal
munpil njaan muttum jayam nedidum;- njanente...
Verse 5onneyenikkasha than sannidhanam
chernnennum aanandaganam
padippukazhthi’than mandirathil dhyanam
cheythennum parthedenam;- njanente...
Download Song