Verse 1ഞാനോടി നിന്നിൽ അണയുന്നേ
സങ്കേതമാകും വൻ പാറയേ
സന്തോഷം നീയെൻ സർവ്വവും നീയേ
ഇല്ലാ മറ്റാരും ആശ്രയമായ്
Verse 2കണ്ണുനീർ തൂകും വേളകളിൽ
എന്നിൽ കനിയും വല്ലഭനേ
മുറ്റും തരുന്നു എന്നേ നിൻ കൈകളിൽ
നിൻ ഹിതം പോലെന്നേ പണിയണേ
Verse 3എല്ലാരുമെന്നെ തള്ളിടുമ്പോൾ
യേശുവേ നീ എന്നെ കൈവിടല്ലേ
നീറും നിരാശയും വേദനയും
പുർണ്ണമായ് മാറിടും നിൻ കൃപയാൽ
Verse 4:
നിത്യതയോളം നടന്നിടുവാൻ
അത്യന്തശക്തി പകർന്നിടണേ
ശ്വാശ്വത നാട്ടിലെ വാസത്തിനായ്
ആശയോടേശുവേ കാത്തിടുന്നേ
Verse 1Njanodi ninnil anayunne
sangkethamakum van paraye
santhosham neyen sarvvavum neeye
illaa matarum aashrayamay
Verse 2kannuner thookum velakalil
ennil kaniyum vallabhane
muttum tharunnu enne nin kaikalil
nin hitham polenne paniyane
Verse 3ellaarumenne thallidumpol
yeshuve nee enne kaividalle
neerum niraashayum vedanayum
purnnamaay maaridum nin krupayaal
Verse 4nithya’thayolam nadanniduvaan
Athyantha’shakthi pakarnnidane
svaashvatha naattile vaasathinaay
aashayodeshuve kaathidunne
Download Song