Nurukkamulloru hrudayavumaayi
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 നുറുക്കമുള്ളോരു ഹൃദയവുമായ്
ഉരുകി ഞാനിതാ ഏകിടുന്നു
കദനമുള്ളോരു യാചനയിൻ
അധരമിന്നിതാ തുറന്നിടുന്നു
Verse 2 പ്രാർത്ഥന കേൾക്കേണമേ
എന്റെ - യാചന നൽകീടണേ (2)
Verse 3 ഒത്തിരി സ്നേഹിച്ച ബന്ധങ്ങളെല്ലാം
ഓടിയകന്നു പാഴ്ക്കിനാവായ് (2)
ശത്രുക്കളേതെന്നോ മിത്രങ്ങളേതെന്നോ
തിരിച്ചറിയാതെ ഞാൻ മിഴിച്ചുപോയി(2) പ്രാർത്ഥന…
Verse 4 സ്വപ്നങ്ങളേവം അർത്ഥമില്ലാത്ത
നിഴലുകളായെന്നിൽ നിറഞ്ഞുനിന്നു(2)
അന്തരാത്മാവിലെ ആത്മചൈതന്യത്തെ
തീനാളമായ് ദേവാ മാറ്റുകില്ലേ(2) പ്രാർത്ഥന…
Verse 5 ഒരുനവ ഗാനത്തിൻ പല്ലവി ഞാൻ പാടാം
അനുപമനാഥാ നിൻ കീർത്തനങ്ങൾ(2)
ഉരുകി ഞാനലിയട്ടെ നിൻ സ്നേഹധാരയിൽ
അനുമതി തരികയെൻ യേശുനാഥാ(2) പ്രാർത്ഥന…
Verse 1 nurukkamulloru hrudayavumaayi
uruki njaanitha ekidunnu
kadanamulloru yaachanayin
adharaminnitha thurannidunnu
Verse 2 prarthhana kelkkename…
ente - yaachana nalkeedane(2)
Verse 3 otthiri snehicha bandhangalellaam
odiyakannu paazh-kinaavaayi(2)
shathrukkalethenno mithrangalethenno
thirichariyaathe njaan mizhichu poyi(2);- prarthhana...
Verse 4 swapnangalevam arthamillaattha
nizhalukalaayennil niranju ninnu(2)
antharaathmaavile aathma chaithanyatthe
thee-naalamaayi devaa maattukille(2) ;- prarthhana...
Verse 5 oru nava gaanatthin pallavi njaan paadaam
anupama nathhaa nin kertthanangal(2)
uruki njaan-aliyatte nin sneha-dhaarayil
anumathi tharika en yeshu nathha(2) ;- prarthhana...
Download Song
Cancel
Download