ഓടിവാ കൃപയാം നദിയരികിൽ നിന്റെ മലിനത നീക്കാൻ
പാപി ഓടിവാ കൃപയാം നദിയരികിൽ
Verse 2
തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം
ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ
നേടി നിന്റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-
വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം ഓടി...
പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെ കണ്ടു
കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ
തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ
തിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും ഓടി...
Verse 5
സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെ
ശുദ്ധിയിൻ വഴിയതിൽ നടത്തും വചനം
നിത്യം നിന്റെ പാദങ്ങൾക്കു സത്യവെളിച്ചം തന്നിട്ടു
ശുദ്ധതയിൻ ശുദ്ധസ്ഥലത്തെത്തുവോളം തുണച്ചിടും ഓടി...
Verse 6
ശുദ്ധിയിന്നലങ്കാരത്തിൽ ശുദ്ധിമാന്മാരേ സ്തുതിപ്പിൻ
ശുദ്ധതയിൽ വസിക്കും യഹോവയെ നിങ്ങൾ
നിത്യം നിത്യം വളർന്നു നാം ശുദ്ധതയിൽ മുതിർന്നു പാ-
പത്തെ നശിപ്പിച്ചീടുകിൽ ക്രിസ്തുവിൽ ജീവിച്ചിടും നാം ഓടി...