Verse 1ഓടുന്നു ഞാൻ ഓടുന്നു ഞാൻ
പരമവിളിയുടെ ലാക്കിലേക്ക്
സ്വർഗ്ഗ സീയോനതാ വിദൂരതയിൽ
വിശ്വാസ കൺകളാൽ കാണുന്നു ഞാൻ
Verse 2കാൽവറി മലമുകളേറി തന്റെ
കാൽകരം കുരിശതിൽ തറയ്ക്കപ്പെട്ടു
ദേഹമാം തിരശ്ശീല ചിന്തിയതാൽ
ജീവനിൻ പുതുവഴി തുറന്നെനിക്കായ്
Verse 3ആത്മാവിൻ അഭിഷേകം നല്കിയവൻ
വിശുദ്ധരിൽ കൂട്ടായ് മയേകിയവൻ
തലയാകും തന്നോളം വളർന്നിടുവാൻ
അനുദിനം തരുന്നു നൽ വചനങ്ങളും
Verse 4കാന്തനുമായുള്ള വാസമോർത്താൽ
ഇഹത്തിലെ വാസമിതേതുമില്ലേ
വാട്ടം മാലിന്യങ്ങളേശിടാത്തൊര-
വകാശമെനിക്കായ് താനൊരുക്കിടുന്നു
Verse 5വരുവതിനിനിയും നാളധികമാമോ
മൽപ്രിയനേ കൺകൾ കൊതിച്ചിടുന്നേ
കാന്തയിന്നൊരുക്കങ്ങൾ തീർന്നില്ലയോ
യുഗായുഗം പ്രിയനുമായ് വസിച്ചിടുവാൻ
Verse 6ഈ മഹൽ ഭാഗ്യത്തെ ധ്യാനിക്കുമ്പോൾ
നാൾ തോറും ഭാരങ്ങളകന്നിടുന്നേ
എൻ പ്രിയൻ തേജസ്സിൽ വെളിപ്പെടുന്നാ-
നാളിതാ വേഗം ഇങ്ങടുത്തിടുന്നേ
Verse 1odunnu njaan odunnu njaan
paramaviliyude laakkilekku
swargga seeyonathaa vidoorathayil
vishvaasa kanakalaal kaanunnu njaan
Verse 2kaalvari malamukaleri thante
kaalkaram kurishathil tharaykkappettu
dehamaam thirasheela chinthiyathaal
jeevanin puthu vazhi thurannenikkaay;-
Verse 3aathmaavin abhishekam nalkiyavan
vishuddharil koottaayma ekiyavan
thalayaakum thannolam valarnniduvaan
anudinam tharunnu nal vachanangalum;-
Verse 4kaanthanum aayulla vaasam ortthaal
ihatthile vaasam'ithethumille
vaattm maalinyngal eshidaatthora-
vakaasham enikkaay thaan orukkidunnu;-
Verse 5varuvathininiyum naal adhikamaamo
malpriyane kanakal kothicchidunne
kaanthayinnorukkngal theernnillayo
yugaayugam priyanumaay vasicchiduvaan;-
Verse 6ie mahal bhaagyatthe dhyaanikkumpol
naalthorum bhaarngal akannidunne
en priyan thejassil velippedunna
naal ithaa vegam ingadutthidunne;-
Download Song