Onnicchu naam chernnidumpol
Verse 1ഒന്നിച്ചു നാം ചേർന്നിടുമ്പോൾ
ഒരുമിച്ചു നാം പ്രാർത്ഥിക്കുമ്പോൾ
കരുണയുള്ളെൻ യേശു നാഥൻ
കനിഞ്ഞിടുമേ ഏഴകളിൽ
Verse 2ഐക്യതയോടങ്ങടുത്തുചെല്ലാം
സമാധാന ബന്ധം സൂക്ഷിച്ചിടാം
സഭയുടെ പ്രാർത്ഥന വളരെ ഫലിക്കും
അത്ഭുതങ്ങൾ നടന്നിടുമെ
Verse 3വഹിപ്പാൻ കഴിയാത്ത ഭാരവുമായ്
തിരുപ്പാദത്തിൽ ഞങ്ങൾ അണഞ്ഞിടുന്നെ
തകർന്നയെൻ ഹൃദയത്തിൻ മുറിവുകളെല്ലാം
മായ്ച്ചിടണെ ആ പൊൻകരത്താൽ ഐക്യ...
Verse 4അസ്സാദ്ധ്യമായത് ഒന്നുമില്ലെൻ
അത്ഭുതവാനാം എൻ യേശുവിന്
കരുണ തോന്നേണമേ ദാവീദിൻ സുതനെ
യാചന നൽകണേ പരിശുദ്ധനെ ഐക്യ...
Verse 5തിരുഹിതം എന്തെന്ന് തിരിച്ചറിവാൻ
ആത്മാവിൻ പുതുക്കത്തെ പ്രാപിച്ചിടാൻ
കാത്തിരിക്കുന്നു... യാചിച്ചിടുന്നു...
പകരേണമേ കൃപ അടിയങ്ങളിൽ ഐക്യ...
Verse 1onnicchu naam chernnidumpol
orumicchu naam praartthhikkumpol
karunayullen yeshu naathhan
kaninjnjidume ezhakalil
Verse 2aikyathayodngadutthuchellaam
samaadhaana bandham sookshicchidaam
sabhayude praartthhana valare phalikkum
athbhuthngal nadannidume
Verse 3vahippaan kazhiyaattha bhaaravumaay
thiruppaadatthil njngal ananjnjidunne
thakarnnayen hridayatthin murivukalellaam
maaycchidane aa ponakaratthaal;- aikya...
Verse 4assaaddhyamaayath onnumillen
athbhuthavaanaam en yeshuvin
karuna thonnename daaveedin suthane
yaachana nalkane parishuddhane;- aikya...
Verse 5thiruhitham enthenn thiriccharivaan
aathmaavin puthukkatthe praapicchidaan
kaatthirikkunnu... yaachicchidunnu...
pakarename kripa adiyngalil;- aikya...
Download Song