Verse 1ഒന്നും ഞാൻ നേടിയതല്ല
ഇതിനൊന്നുംഞാൻ യോഗ്യനല്ല
എല്ലാം ദൈവത്തിൻ ദാനമല്ലോ
നന്ദിയോടെ ഞാൻ കുമ്പിടുന്നു
Verse 2കാൽകരം ആണികളാൽ കാൽവറിയിൽ
എനിക്കായ് മനസ്സോടെ ഏൽപ്പിച്ചോനെ
പാപത്തിൻ ചേറ്റിൽ വീണിടാതെന്നെ
കാക്കുക ദിനവും നിൻ കരത്തിൽ
Verse 3ഉറ്റവർ സ്നേഹം അറ്റുപോയാലും
മാറ്റമില്ലാത്ത നിൻ സ്നേഹത്താലേ
എൻമനം നിന്നിൽ ആനന്ദിച്ചീടും
നിൻ മാർവ്വിൽ ഞാൻ ചാരിടുമ്പോൾ
Verse 4നാഥാനിൻ സ്നേഹം രുചിച്ചറിഞ്ഞെന്നെ
തിരഞ്ഞെടുത്തല്ലോ നിൻ മകനായ്
വാഗ്ദത്തനാട്ടിൽ ഞാൻ എത്തിടുവോളം
കൃപയാൽ നടത്തുക നിൻ ഹിതംപോൽ
Verse 1onnum njaan nediya dallaa
ithinonnum njaan yogyanalla
ellaam daivathin daanamallo
nandiyode njaan kumbidunnu
Verse 2kaalkaram aanikalaal kaalvariyil
enikkaay manassode elppichone
paapathin chettil veenidaathenne
kaakkuka dinamum nin karathil
Verse 3uttavar sneham attupoyaalum
maattamillaatha nin snehathaale
enmanam ninnil aanandhicheedum
nin maarvil njaan chaaridumbol
Verse 4naathaanin sneham ruchicharinjenne
thiranjeduthallo nin makanaay
vaagdaththanaattil njaan eththiduvolam
kripayaal nadaththuka nin hithampol
Download Song