Onnumaathram njaan aagrahikkunnu
Verse 1ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
ദൈവമേ നിന്റെ മുഖം കാണുവാൻ
എന്റെ മാനസം വാഞ്ഛിക്കുന്നു
നാഥാ നിന്റെ ശബ്ദം കേൾക്കുവാൻ
Verse 2പാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽ
പാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻ
ആത്മശക്തിയാൽ ശുദ്ധീകരിക്കണേ
ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ ഒന്നുമാത്രം...
Verse 3ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻ
എന്നിലുള്ള കുറവുകൾ പരിഹരിക്കുന്നു
ദുർഘടങ്ങളെ തരണം ചെയ്യുവാൻ
ബലവും ജ്ഞാനവും നൽകേണമേ ഒന്നുമാത്രം...
Verse 4കറകളങ്കമോ തെല്ലുമേശിടാതിഹെ
തിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻ
സകല നിനവിലും പ്രവൃത്തിയിലും
ഭയവും ഭക്തിയും തരേണമേ ഒന്നുമാത്രം...
Verse 5ഇനിയും ഭൂമിയിൽ അനേകരായ ജനം
രക്ഷിതാവിനെ അറിയാതിരിക്കുമ്പോൾ
അലസ-മനസ്സുമായ ഞാനിരിക്കുവാൻ
അനുവദിക്കല്ലേ എൻ രക്ഷകാ ഒന്നുമാത്രം...
Verse 6സകലവും സദാ പാരിലെന്റെ ശരണവും
കരുണയുള്ള യേശുവേ നീ മാത്രമേ
മഹത്വനാളിനായ് ഒരുങ്ങീടുവാൻ
ദിനവും നിൻകൃപ പകരണേ ഒന്നുമാത്രം...
Verse 1onnumaathram njaan aagrahikkunnu
daivame ninte mukham kaanuvaan
ente maanasam vaanjchikkunnu
naathaa ninte shabdam kelkkuvaan
Verse 2paapaimpangal niranja lokathil
pavanamaay njaan nin seva cheyuvaan
aathmashakthiyaal shuddheekarikkane
aadya’snehathaal jvalikkuvaan;- onnumaa...
Verse 3njaan verum podi mathra-mennarinjavan
ennilulla kuravukal pariharikkunnu
durghadangale tharanam cheyuvaan
balavum janjaanavum nalkename;- onnumaa...
Verse 4karakalagmo thellum eshidaathihe
thiruhithangal maathram cheythu jeevippan
sakala ninavilum pravrthiyilum
bhayavum bhakthiyum tharename;- onnumaa...
Verse 5iniyum bhoomiyil anekaraaya janam
rakshithaavine ariyaathirikkumpol
alasa-manassumaaya njaanirikkuvaan
anuvadikkalle en rakshakaa;- onnumaa...
Verse 6sakalavum sadaa paarilente sharanavum
karunayulla yeshuve nee maathrame
mahathva’naalinaaya orungeeduvaan
dinavum ninkrupa pakarane;- onnumaa...
Download Song