ഒന്നുമില്ലായ്കയിൽ നിന്നെന്നെ
നിന്നുടെ ഛായയിൽ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ
Verse 2:
നിൻ മഹാ കൃപയ്ക്കായ്
അങ്ങേ (നിന്നെ) ഞാൻ സ്തുതിച്ചിടുമെന്നും
Verse 3
ഈ ലോകത്തിൽ വന്നേശു എന്റെ
മാലൊഴിപ്പാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ പങ്ക-
പ്പാടുകൾ നീചമരണവും
Verse 4:
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു
തിന്മകൾ സർവ്വത്തിൽ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ
Verse 5:
നാശമില്ലാത്തവകാശവും
യേശുവിൻ ഭാഗ്യസന്നിധിയും
നീതിയിൻ വാടാമുടിയതും
തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും
Verse 6:
മോചനം വീണ്ടും ജനനവും
നീച പാപി എന്നിൽ വസിപ്പാൻ
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും