Orikkalevanum marikum nirnayam
Verse 1ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻ
ദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ?
Verse 2പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്റെ ജീവിതമുലകിൽ
വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെ
Verse 3നാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായ
വേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെ
Verse 4ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും
സമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം
Verse 1Orikkalevanum marikkum nirnnayam orungellavarum marippaan
daridran dhanikan vayassan shishuvum marikkunnillayo loke
Verse 2puramel mulaykkum pullinnu samam narante jeevitham ulakil
vaadippozhiyum pushpam polavan odippom nizhal pole
Verse 3naalu virale marthyanaayussu nilkkunnorellaam maaya
veshanizhalil nadannu thangal naal kazhikkunne kathapole
Verse 4onnum naam ihe konduvannilla onnum koodaathe pokum
sampadichathu pinnil thallanam nampikkoodallo lokam
Download Song