Orikkalumilakatha shilasamanam
Verse 1ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തു
യിരിയ്ക്കവേയിളകുന്ന മണൽപരപ്പിൽ
പണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെ
ന്നറിയുന്നില്ലൽപവുമീയുലകം ജനം
Verse 2മാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?
ഉറപ്പുള്ള പാറയിന്മേൽ പണിയുന്ന ഭവനമ-
തിളക്കമില്ലാതെ നിൽക്കും ബലത്തോടെ
Verse 3കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണൽ
സ്ഥിരതയില്ലൊന്നിനുമീ ധരണി തന്നിൽ
ഇതിൽ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാൻ
തുനിയുന്നതബദ്ധമെന്നറിഞ്ഞുകൊൾവിൻ
Verse 4മരിച്ചുയിർത്തവനുണ്ടോമറിയുന്നു മന്നിതിലെ
മദമിളകിടും ജനസ്ഥിതി മൂലം
സകലവുമിളകിടും മലകളുമൊഴുകിടും
ഉലയുകില്ലൊരിക്കലുമവനിലുള്ളോർ
Verse 5ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ
മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാൽ
നവജീവനകല്ലുകളാലുളവാകുമാത്മീയ
ഭവനമായ് നിലകൊള്ളുമിളകാതെ
Verse 6ഇഹത്തിലെ ദുരിതങ്ങൾ : എന്ന രീതി
Verse 1orikkalumilakaattha shila samaanam kristhu
yiriykkaveyilakunna manalparappil
paniyunna bhavanngalathu verum buddhikede
nnariyunnillalpavumeeyulakam janam
Verse 2maariyeri jalam kareriyalacchadikkave enthaakum?
urappulla paarayinmel paniyunna bhavanam-
thilakkamillaathe nilkkum balatthode
Verse 3kulam, balam, sthhalam, dhanam, vidyayivayellaam manal
sthhirathayillonninumee dharani thannil
ethil manamurappicchu jeevithatthe paniyuvaan
thuniyunnathabaddhamennarinjnjukolvin;-
Verse 4maricchuyirtthavanundomariyunnu mannithile
madamilakidum janasthhithi moolam
sakalavumilakidum malakalumozhukidum
ulayukillorikkalumavanilullor;-
Verse 5bhavanam paniyunnavarakalekkalanjnja kallaa
mavannarikananjnjinnu paniyappettaal
navajeevanakallukalaalulavaakumaathmeeya
bhavanamaay nila kollumilakaathe;-
Verse 6ihatthile durithngal : enna reethi
Download Song