Oro divasavum nammalkkullaavashya
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ-
മോരോന്നും ദൈവം താൻ നല്കീടുന്നു
Verse 2 കാരുണ്യരക്ഷകാ നിന്നെപ്പോലാരെനി-
ക്കാവശ്യമോരോന്നും നൽകീടുവാൻ
കെരീതു തോട്ടിലും സറെപ്ത നാട്ടിലും
വേണ്ടുന്ന സർവ്വവും ദൈവവും തരും
Verse 3 ഉള്ളം തകരുമ്പോൾ കൺകൾ നിറയുമ്പോൾ
കൺമുന്നിൽ രക്ഷകൻ കാണായ് വരും
ഉള്ളത്തിലുള്ളൻ ക്ലേശങ്ങളാകെയും
അൻപുള്ള രക്ഷകൻ നീക്കിത്തരും
Verse 4 വേഴാമ്പൽ കൂകുമ്പോൾ മാൻ ഞെട്ടി ഓടുമ്പോൾ
കാർമേഘം നീർത്തോടും നൽകുന്നവൻ
എപ്പോഴും എന്നിൽ തൻ പ്രീതിപതിച്ചവൻ
തൻ മാർവ്വിലെന്നെയും പാലിച്ചീടും
Verse 5 ഭാരങ്ങൾ കണ്ടെന്റെ കാലിന്നാലസ്യമോ
ഭാരം വഹിച്ചു ഞാനുള്ളിൽ നുറുങ്ങിയോ
കൊണ്ടെന്റെ രക്ഷകൻ ചാരത്തണയുന്ന
നേരത്തു താനെന്റെ ഭാരവാഹി
Verse 6 ആപത്തു കാലത്തു നീർക്കാക്കപോലായി ഞാൻ
കാലത്തും വൈകിട്ടും കണ്ണീർ തൂകി
മീവൽപക്ഷിപോലെ തന്നെ വിളിക്കുമ്പോ-
ളൻപുള്ള രക്ഷകൻ നല്കും തുണ
Verse 7 ഭൂലോകം കലങ്ങുമ്പോൾ ഭൂമി കുലുങ്ങുമ്പോൾ
ആകെ അനർത്ഥങ്ങൾ കാണായ് വന്നാൽ
ഈ ലോകം വിട്ടെന്റെ മേലോക ജീവിത
കാലങ്ങളോർത്തു ഞാനാനന്ദിക്കും
Verse 8 കർത്താവേ നീയെനിക്കുണ്ടെന്നറിഞ്ഞു ഞാൻ
ഏതൊന്നുകൊണ്ടുള്ളിൽ പേടിപ്പെടും
കർത്താവു കൂടുള്ള സാധുക്കൾ ഭൂതലെ
ലബനാദ്രിതുല്യരായ് മേവിടുന്നു
Verse 9 വേഗം വരാമെന്നു വാക്കുണ്ടെനിക്കെന്റെ
മേലോട്ടു പോയേശുക്രിസ്തൻ തന്റെ
വാക്കിന്നൊരിക്കലും ഭേദം വരാതെ താൻ
പെട്ടെന്നെനിക്കായ് വന്നീടുമെ
Verse 10 എന്റെ ദൈവം സ്വർഗ സിംഹാസനം തന്നിലെന്നിൻ എന്ന രീതി
Verse 1 orro divasavum nammalkkullaavashy-
moronnum daivam thaan nalkeedunnu
Verse 2 kaarunyarakshakaa ninneppolaareni-
kkaavashyamoronnum nalkeeduvaan
kereethu thottilum sareptha naattilum
vendunna sarvvavum daivavum tharum;-
Verse 3 ullam thakarumpol kanakal nirayumpol
kanamunnil rakshakan kaanaay varum
ullatthilullan kleshngalaakeyum
anapulla rakshakan neekkittharum;-
Verse 4 vezhaampal kookumpol maan njetti odumpol
kaarmegham neertthodum nalkunnavan
eppozhum ennil than preethipathicchavan
than maarvvilenneyum paaliccheedum;-
Verse 5 bhaarngal kandente kaalinnaalasyamo
bhaaram vahicchu njaanullil nurungiyo
kondente rakshakan chaaratthanayunna
neratthu thaanente bhaaravaahi;-
Verse 6 aapatthu kaalatthu neerkkaakkapolaayi njaan
kaalatthum vaikittum kanneer thooki
meeval pakshipole thanne vilikkumpo-
lanapulla rakshakan nalkum thuna;-
Verse 7 bhoolokam kalngumpol bhoomi kulungumpol
aake anartthhngal kaanaay vannaal
ee lokam vittente meloka jeevitha
kaalngalortthu njaan aanandikkum;-
Verse 8 kartthaave neeyenikkundennarinjnju njaan
ethonnukondullil pedippedum
kartthaavu koodulla saadhukkal bhoothale
labanaadrithulyaraay mevidunnu;-
Verse 9 vegam varaamennu vaakkundenikkente
melottu poyeshukristhan thante
vaakkinnorikkalum bhedam varaathe thaan
pettennenikkaay vanneedume;-
Verse 10 Tune of Ente daivam swargga simhasanam
Download Song
Cancel
Download