ഓരോ നാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
Verse 2
ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും(2)
ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ(2)
Verse 3
എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2)
വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ (2)
രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ (2)
Verse 4:
പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും (2)
നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ (2)
വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ് (2)
Verse 5:
നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും (2)
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ (2)
Verse 1
oro naalilum piriyaathe anthyattholam
oro nimishavum kripayaal nadatthedume