Orthidam priyare daivika viliye
Verse 1ഓർത്തിടാം പ്രിയരേ ദൈവിക വിളിയെ
മന്ദതമാറ്റിടുവാൻ ഒന്നായുണർന്നിടുവാൻ
Verse 2സ്വർഗ്ഗീയ വിളിയതു വിശുദ്ധമാകയാൽ
വിശ്വസ്തരായിടണം
പരമ വിളിയതു വിശുദ്ധമാകയാൽ
യോഗ്യരായി തിളങ്ങിടുവാൻ
Verse 3ഉൾനിനവറിയുന്ന രൂപാന്തരം തരുന്ന
ജീവചൈതന്യമേറും
കർത്താവിൻ വചനത്താൽ നവ്യരായ് തീർന്നിടാം
ജീവിത പാതകളിൽ
Verse 4നിർമ്മല വചനത്താൽ നിർമ്മദരായി നാം
തീരണമനുദിനവും
നാൾക്കുനാൾ നമ്മൾ ശക്തിപ്രാപിക്കുവാൻ
ജഡത്തെ മരിപ്പിക്കുവീൻ
Verse 5ആത്മാവിൻ തുമ്പമാകും ലോകത്തിന്നിമ്പം
വെടിഞ്ഞിടാം പ്രിയരെ
സ്വർഗ്ഗമോദം വെടിഞ്ഞു ഭൂവിൽ വന്നേശുവിൻ
സ്നേഹമതാൽ നിറയാം
Verse 6ഭിന്നത വെടിഞ്ഞിടാം ഉന്നതനേശുവിൻ
രക്ഷിത ഗണമേ നമ്മൾ
തമ്മിൽ വർത്തിച്ചിടാം ആത്മിക വർദ്ധനയ്ക്കായ്
ദൈവിക ഹിതമതുപോൽ
Verse 1ortthidaam priyare daivika viliye
mandatha maattiduvaan onnaay unarnniduvaan
Verse 2swarggeeya viliyathu vishuddhamaakayaal
vishvastharaayidanam
parama viliyathu vishuddhamaakayaal
yogyaraayi thilngiduvaan
Verse 3ulninavariyunna roopaantharam tharunna
jeevachaithanyamerum
kartthaavin vachanatthaal navyaraay theernnidaam
jeevitha paathakalil
Verse 4nirmmala vachanatthaal nirmmadaraayi naam
theeranamanudinavum
naalkkunaal nammal shakthipraapikkuvaan
jadatthe marippikkuveen
Verse 5aathmaavin thumpamaakum lokatthinnimpam
vedinjnjidaam priyare
swarggamodam vedinjnju bhoovil vanneshuvin
snehamathaal nirayaam
Verse 6bhinnatha vedinjnjidaam unnathan yeshuvin
rakshitha ganame nammal
thammil vartthicchidaam aathmika varddhanaykkaay
daivika hithamathupol
Download Song