Oru cheru tharakampol oru cheru
Verse 1ഒരു ചെറു താരകംപോൽ ഒരു ചെറു കൈത്തിരിപോൽ
വിളങ്ങേണം നിനക്കായെൻ നാളുകൾ തീരും വരെ
Verse 2എൻകുറവുകൾ ഓർക്കാതെ എൻവീഴ്ചകൾ കണക്കിടാതെ
നിൻകൃപകൾ ചൊരിഞ്ഞെന്നെ നിൻപാതേ നടത്തിടണേ
Verse 3പലവിധമാം ശോധനയിൻ വലയിൽ ഞാൻ വീണിടുമ്പോൾ
വലഞ്ഞിടാതെ നിന്നിടുവാൻ ബലം എനിക്കേകിടണേ
Verse 4എൻ താലന്തുകൾ അഖിലം എൻമാനവും ധനവുമെല്ലാം
എൻജീവിതം സമ്പൂർണ്ണമായ് നിൻമുമ്പിൽ സമർപ്പിക്കുന്നേ
Verse 5പെരും താപത്താൽ അലഞ്ഞിടുമ്പോൾ
വെറും നാമമാത്രമായ് തീരുമ്പോൾ
ഇരുകരങ്ങളാൽ താങ്ങിയെന്നെ
തിരുമാർവ്വോടണച്ചിടണേ
Verse 1oru cheru thaarakam pol oru cheru kaithiri pol
vilangennam ninakkaayen naalukal theerum vare
Verse 2en kuravukal orkkaathe en veezhchakal kanakkidaathe
nin kripakal chorinjenne nin paathe nadathidane
Verse 3palavidhamaam shodhanayin valayil njaan veenidumbol
valanjidaathe ninniduvaan balam enikkeekidane
Verse 4en thaalanthukal akhilam en maanavum dhanavumellaam
en jeevitham sampoornnamaay nin mumpil samarpikkunne
Verse 5perum thaapatthaal alanjidumbol
verum naamamaathramaay theerumbol
irukarangalaal thaangiyenne
thirumaarvodanachidane
Download Song