ഒരു ജീവിതം മാത്രം... അതു വേഗം മാഞ്ഞു പോകും
ആരെതിർത്തെന്നാലും... അതു പോകും നിശ്ചയം
മണ്ണിൽ നേടിയതെല്ലാം... നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണിൽ...ദൂരെ... ആ ... ദേശം (2)
Verse 2
ഒരുങ്ങീട്ടുണ്ടോ .... നാം ... ഒരുങ്ങീട്ടുണ്ടോ ?
വിശുദ്ധിയെ തികെച്ചങ്ങു പറന്നു പോകാൻ (2)
Verse 3
ധനസുഖമാനങ്ങളെല്ലാം താൽക്കാലികമെന്ന താൽ
കാലങ്ങളായ് നാം നേടും നിമിഷങ്ങളിൽ അതു പോകും.
മണ്ണിൽ ജീവിതമെന്നാൽ, ലാഭം ആറടി മാത്രം
പ്രാണൻ ക്രിസ്തുവിലെന്നാൽ മൺകൂടൊഴിയുന്നതു ലാഭം (2)
ഒരുങ്ങീട്ടുണ്ടോ .... നാം ... ഒരുങ്ങീട്ടുണ്ടോ ?
Verse 4
ദേഹം അസ്ഥിരമാകും, മനസ്സതു വ്യാകുലമാകും
കണ്ടവരെല്ലാം പിരിയും, തുണയായ് നിന്നവർ മാറും
ഏകാന്തതയിലന്നാൾ, നാം നേടിയതെന്തെന്നറിയും,
ക്രിസ്തുവിലാശ്രയമെന്നാൽ, അതു മാത്രം ലാഭമാകും (2)
ഒരുങ്ങീട്ടുണ്ടോ .... നാം ... ഒരുങ്ങീട്ടുണ്ടോ ?
Verse 5
ഒരു ജീവിതം മാത്രം... അതു വേഗം മാഞ്ഞു പോകും
ആരെതിർത്തെന്നാലും... അതു പോകും നിശ്ചയം
Verse 1
oru jeevitham maathram... athu vegam maanjnju pokum
aarethirtthennaalum... athu pokum nishchayam
mannil nediyathellaam... nodineram poyidum
kandeedum naam vinnil...doore... aa ... desham (2)