Oru kodi janmami bhumiyil
Verse 1ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും(2)
നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻ
അടിയനിന്നാവുമോ തമ്പുരാനേ (2)
Verse 2എന്റെ ദൈവമേ, എന്റെ സ്നേഹമേ...
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ...
Verse 3ഒരു കൈക്കുഞ്ഞായ് പിറന്നൊരാ നാളിലും
തിരുക്കരം തന്നിലായ് കാത്തവൻ നീ(2)
പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ
കരം പിടിച്ചെന്നെ നയിച്ചതും നീ(2)
Verse 4പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടും
പലവുരു താങ്ങിയെന്നെ തുണച്ചവൻ നീ(2)
പാപമാം ലോകത്തിൻ മായയിൽ വീഴാതെ
തിരുമാറിലെന്നെ നീ കാത്തിടേണേ(2)
Verse 1oru kodi janmamee bhoomiyil thannaalum
oru kodi naavenikkekiyaalum(2)
nirakodi nanmayaam nin sthuthi paaduvaan
adiyaninn aavumo thampuraane (2)
Verse 2ente daivame, ente snehame...
nandi njaan chollunnath engane...
Verse 3oru kaikunjnaay pirannora naalilum
thirukkaram thannilaay kaathavan nee(2)
patharaathe thalaraathe kaiviral thumbinaal
karam pidichenne nayichathum nee(2)
Verse 4pathikanaay paapiyaay paapathil veenittum
palavuru thaangiyenne thunachavan nee(2)
paabamaam lokathin maayayil veezhaathe
thirumaarilenne nee kaathidene(2)
Download Song