Oru naal njan en yeshuve - Lalanam
Verse 1ഒരു നാൾ ഞാൻ എൻ യേശുവെ കാണും
ആ നാളിൽ ഞാൻ ആ മടിയിലിരിക്കും (2)
ആ പൊന്നു കരത്തിൻ ലാളനമറിയും
ആ തിരു മുഖത്തിൻ പൊൻ ശോഭ കാണും (2)
Verse 2എത്ര സ്തുതിച്ചാലും മതിയാകില്ല
എത്ര സ്നേഹിച്ചാലും കൊതിതീരില്ല (2)
നന്ദി ചൊല്ലി ജീവിച്ചിടാൻ കൃപതരണെ
ഒരുനാളും മറന്നിടാൻ ഇടവരല്ലെ (2)
Verse 3ഇന്നലെകൾ ഓരോന്നായ് കഴിഞ്ഞിടുമ്പോൾ
നാളെയുടെ ഭാരങ്ങൾ ഏറിടുമ്പോൾ (2)
അഭയമായ് എനിക്കൊരു നാഥനുണ്ട്
എന്നരികിൽ എന്നെന്നും കാവലായി (2) എത്ര...
Verse 4നന്മകളാൽ നിൻ ജീവിതം മാറിടുമ്പോൾ
നന്മതന്ന നാഥനെ മറന്നിടല്ലേ
ക്രൂശിന്റെ ഭാരവും മുൾമുടിയും പേറി
വാങ്ങിയതല്ലോ എൻ പേർക്കായ് എത്ര...
Verse 1oru naal njaan en yeshuve kaanum
aa naalil njaan aa madiyilirikkum (2)
aa ponnu karatthin laalanamariyum
aa thiru mukhatthin pon shobha kaanum (2)
Verse 2ethra sthuthicchaalum mathiyaakilla
ethra snehicchaalum kothitheerilla (2)
nandi cholli jeevicchidaan kripatharane
orunaalum marannidaan idavaralle (2)
Verse 3innalekal orronnaay kazhinjnjidumpol
naaleyude bhaarngal eridumpol (2)
abhayamaay enikkoru naathhanund
ennarikil ennennum kaavalaayi (2);- ethr...
Verse 4nanmakalaal nin jeevitham maaridumpol
nanmathanna naathhane marannidalle
krooshinte bhaaravum mulmudiyum peri
vaangiyathallo en perkkaay;- ethr...
Download Song