Oru vazhi adanjaal puthu vazhi
Verse 1ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
യേശുവിൻ പൈതലിനു;
ക്ഷാമം തീരുവോളം മാവ് കുറയുകില്ല
എണ്ണയും തീരുകില്ല (2)
Verse 2ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ
നിലവിളി ഉയർത്തിയപ്പോൾ
മനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തി
വിടുതൽ എനിക്കുനല്കി(2) ഒരുവഴി...
Verse 3ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾ
യേശുവിൻ പൈതലിനു
ഭയം ലേശമില്ല ഭാരം ഒട്ടുമില്ലാ
പ്രത്യാശ അതേറിടുന്നേ(2) ഒരുവഴി...
Verse 4ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ
യേശുവിൻ പൈതലിനു
സന്തോഷമായി നിത്യം ആനന്ദമായി
ആത്മനാഥനെ സ്തുതിച്ചീടുമെ(2) ഒരുവഴി...
Verse 5ഒരു വഴിഅരുകിൽ പൊടിപിടിച്ചമർന്നു
കിടന്നൊരു കാൽപാത്രമാം
എന്നിൽ ശ്രേഷ്ടമായ വീഞ്ഞ് പകർന്നീടുവാൻ
യേശു എന്നെയും കണ്ടുവല്ലോ(2) ഒരുവഴി...
Verse 6വഴി അറിയാതെ ഞാൻ വാടിതളർന്നു അലഞ്ഞു
എന്നെ കരുതിയ യേശുവിനായ്
എന്റെ മരണം വരെ ഇനിമറക്കുകില്ലാ
മാനിക്കും സേവിച്ചിടും(2) ഒരുവഴി...
Verse 7ലോകർ വെറുത്തിടിലും എന്നെ ചെറുത്തിടിലും
എന്റെ യേശുവിനായ് ജീവിക്കും
യേശു വീണ്ടും വരും എന്നെ ചേർത്തിടുവാൻ
സ്വർഗ്ഗ നാട്ടിൽ ഞാൻ വിശ്രമിക്കും(2) ഒരുവഴി...
Verse 1oruvazhi adanjaal puthu vazhi thurakkum
yeshuvin paithalinu;
kshaamam theeruvolam maavu kurayukilla
ennayum theerukilla (2)
Verse 2oru viduthalinaay kulakkara athil njaan
nilavili uyarthiyappol
manassalinju karthan arukil etthi
viduthal enikku nalki(2);- oruvazhi...
Verse 3bhoomi kulungidumbol mala ilagidumbol
yeshuvin paithalinu
bhayam leshamilla bhaaram ottumillaa
prathyaasha atheridunne(2);- oruvazhi...
Verse 4dushtar aduthidumpol kashtam neridumbol
yeshuvin paithalinu
santhoshamaayi nithyam aanandamaayi
aathmanaathane sthuthicheedume(2);- oruvazhi...
Verse 5oru vazhiarukil podipidichamarnnu
kidannoru kaalpaathramaam
ennil shreshtamaaya veenju pakarnneeduvaan
yeshu enneym kanduvallo(2);- oruvazhi...
Verse 6vazhi ariyaathe njaan vaadithalarnnu alanju
enne karuthiya yeshuvinaay
ente maranam vare inimarakkukillaa
maanikkum sevichidum(2);- oruvazhi...
Verse 7lokar veruthidilum enne cheruthidilum
ente yeshuvinaay jeevikkum
yeshu veendum varum enne cherthiduvaan
swargga naattil njaan vishramikkum(2);- oruvazhi...
Download Song