ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ
വിശ്രമനാട്ടിൽ പോകാൻ
സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ
Verse 2
അനുദിന സംഭവബഹുലതകൾ കേൾക്കവെ കേൾക്കവെ
പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും
ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ
സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ
Verse 3
ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ
പലവിധ ദുർഘട സന്ധികളാൽ നീറിടും നീറിടും
ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ
പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ
Verse 4
അണുബോംബുകളാൽ ഈ ലോകത്തിൻ പ്രൗഢികൾ പ്രൗഢികൾ
അനുനിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ്
അതിനുടെ തകൃതികളാണിവിടെ കാണുന്ന സംഭ്രമങ്ങൾ
കാണും പ്രതാപമെല്ലാം ധൂളിയാകും അതിനാൽ
Verse 5
ആയിരം ആണ്ടുകൾ ഈ ലോകത്തിൽ വാഴുവാൻ വാഴുവാൻ
ആയിരമായിരം ശുദ്ധരുമായ് വന്നിടും വന്നിടും
പാതകനാക്കിയ ശത്രുവിനെ അന്ധകാരത്തിൻ കീഴിൽ
ബന്ധനസ്ഥനാക്കിടും രാജരാജൻ അതിനാൽ
Verse 1
orunguka orunguka snehithare
vishrama naattil pokan z
seeyon preyanikale unarnniduveen