പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം
ജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം
Verse 2:
പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരേ
പാപബന്ധം നീക്കിടും യേശുവിങ്കൽ ഓടി വാ
Verse 3:
പോരുവിൻ യുവാക്കളേ ചേരുവിൻ സഹോദരേ
ക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ
Verse 4:
സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്റെ ക്രൂശതിൽ
സ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ
Verse 5:
ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽ
ആയുധത്തെയേന്തി നാമായോധനം ചെയ്തിടണം
Verse 6:
പീഢകൾ നടുവിലും പാലനം ചെയ്തിടുമേ
പാവനാത്മദായകൻ പാരിലേശു നായകൻ
Verse 7:
ക്രിസ്തുയേശു രക്ഷകൻ ക്രിസ്തുവിന്റെ ശക്തിയാൽ
ലഭ്യമാകുമേവർക്കും തന്റെ പോർ ചെയ്തീടുവാൻ
Verse 8:
സ്നേഹത്തിന്നിരിപ്പിടം ത്യാഗത്തിൻ വിളനിലം
രക്ഷയിൻ സങ്കേതവും യേശുരാജൻ തന്നെയാം