Padeedum njaan ekkaalatthum
Verse 1പാടീടും ഞാനെക്കാലത്തും
യേശുവേ നിനക്കു സ്തോത്രം
കഷ്ടതയോ കണ്ണുനീരോ
ഏതായാലും നിന്റെ ഹിതം
Verse 2ദോഷങ്ങളാലെന്റെ ദൈവം
പരീക്ഷിക്കില്ലതു നൂനം
ശോധനകളെല്ലാമെന്റെ
നന്മക്കെന്നറിയുന്നു ഞാൻ
Verse 3സഹനങ്ങളേറീടുമ്പോൾ
എന്നോടൊപ്പം കരയുന്നോ-
രപ്പനുണ്ടെനിക്ക് സ്വർഗ്ഗേ
കൈവിടുകില്ലൊരു നാളും
Verse 4എന്നാലാവുന്നതിൻമീതെ
ഏകീടുമോ സങ്കടങ്ങൾ
വേദനകൾ പങ്കീടുന്നോ-
രാത്മ മിത്രമുണ്ടെൻ ചാരെ
Verse 1paadeedum njaanekkaalatthum
yeshuve ninakku sthothram
kashdathayo kannuneero
ethaayaalum ninte hitham
Verse 2doshngalaalente daivam
pareekshikkillathu noonam
shodhanakalellaamente
nanmakkennariyunnu njaan
Verse 3sahanngalereedumpol
ennodoppam karayunno-
rappanundenikk swargge
kaividukilloru naalum
Verse 4ennaalaavunnathinameethe
ekeedumo sangkadngal
vedanakal pangkeedunno-
raathma mithramunden chaare
Download Song