Padi sthuthicchidam priyane
Verse 1പാടി സ്തുതിച്ചിടാം പ്രിയനെ
വാദ്യമേളങ്ങൾ കൊണ്ടെന്നെന്നും
ഉന്നതം മുഴങ്ങുന്ന മാറ്റൊലി
മുഴക്കിടാം സൽപ്രഭാതം വരെ
Verse 2മരുഭൂമി യാത്രയിൽ ക്ലേശങ്ങൾ
പ്രതിദിനം വലയം ചെയ്തിടുകിൽ
നിശ്ചിത തുറമുഖത്തെത്തിടാൻ
സ്ഥിരതയോടോടിടാം ഭക്തിയായ് പാടി…
Verse 3ദീപ്തി കലരും പ്രഭാതത്തിൽ
പ്രാണപ്രിയൻ മുഖം കണ്ടിടാം
തേജസ്സും മഹത്വവുമണിഞ്ഞു നാം
സമ്പർക്കം പുലർത്തിടും നിത്യവും പാടി…
Verse 4തിരുസീയോൻ പർവ്വത പംക്തിയിൽ
പരിലസിക്കും പ്രിയൻ കൂടെന്നും
സൗന്ദര്യ പൂർണ്ണത തിങ്ങുന്ന
കോമള രൂപം കണ്ടെന്നെന്നും പാടി…
Verse 5മറന്നീടും മന്നിലെ ക്ലേശങ്ങൾ
മഹിമ കണ്ടാനന്ദം തിങ്ങുമ്പോൾ
മഹത്വത്തിൻ രാജാധി രാജാവെൻ
മൽ പ്രാണപ്രിയനായുള്ള താൽ പാടി…
Verse 6നൃത്തം ചെയ്യും പാടി വഴ്ത്തി നാം
വീണ്ടെടുപ്പിൻ ഗീതം വീണയിൽ
മീട്ടിടും നിമിഷങ്ങൾതോറുമാ
ഭക്തിയിൽ ഭംഗം വരാതെന്നും പാടി…
Verse 7നാളുകളേറെയില്ലേശുവിൻ
വരവിൻ മുൻ കാഹളം ധ്വനിക്കുവാൻ
വേഗത്തിൽ കേൾക്കും നാം വാനത്തിൽ
പറന്നേറാൻ പാവനമാകുക പാടി…
Verse 8വാണിടും പൊൻമുടി ചൂടി നാം
സിംഹാസനേ രാജരാജരായ്
നവയെരുശലേമത്രെ നമ്മുടെ
നിത്യഭവനമെന്നോർത്തു നാം പാടി…
Verse 1paadi sthuthicchidaam priyane
vaadyamelngal kondennennum
unnatham muzhngunna maattoli
muzhakkidaam salprabhaatham vare
Verse 2marubhoomi yaathrayil kleshngal
prathidinam valayam cheythidukil
nishchitha thuramukhattheththidaan
sthhirathayododidaam bhakthiyaay;- paadi…
Verse 3deepthi kalarum prabhaathatthil
praanapriyan mukham kandidaam
thejassum mahathvavumaninjnju naam
samparkkam pulartthidum nithyavum;- paadi…
Verse 4thiruseeyon parvvatha pamkthiyil
parilasikkum priyan koodennum
saundarya poornnatha thingunna
komala roopam kandennennum;- paadi…
Verse 5maranneedum mannile kleshngal
mahima kandaanandam thingumpol
mahathvatthin raajaadhi raajaaven
mal praanapriyanaayulla thaal;- paadi…
Verse 6nrittham cheyyum paadi vazhtthi naam
veendeduppin geetham veenayil
meettidum nimishngalthorumaa
bhakthiyil bhamgam varaathennum;- paadi…
Verse 7naalukaleteyilleshuvin
varavin mun kaahalam dhvanikkuvaan
vegatthil kelkkum naam vaanatthil
paranneraan paavanamaakuk;- paadi…
Verse 8vaanidum ponamudi choodi naam
simhaasane raajaraajaraay
navayerushalemathre nammude
nithyabhavanamennortthu naam;- paadi…
Download Song