Padum ninaku nityavum-paramesa
Verse 1പാടും നിനക്കു നിത്യവും-പരമേശാ
പാടും നിനക്കു നിത്യവും
കേടകറ്റുന്ന മമ നീടാർന്ന നായകാ-പാടും
Verse 2പാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽ
വാടാതെ നിന്നെ വാഴ്ത്തുമേ-പരമേശാ പാടും
Verse 3പാടവമുള്ള സ്തുതിപാഠകനെന്നപോൽ
തേടും ഞാൻ നല്ല വാക്കുകൾ-പരമേശാ പാടും
Verse 4പൂക്കുന്നു വാടിയൊരു-പൂവല്ലി തൂമഴയാൽ
ഓർക്കുന്നു നിന്റെ പാലനം-പരമേശാ-പാടും
Verse 5ഗന്ധം പരത്തിടുന്ന-പുഷപങ്ങളെന്നുടെ
അന്തികം രമൃമാക്കുന്നു-പരമേശാ പാടും
Verse 6ശുദ്ധരിൽ വ്യാപരിക്കും-സ്വർഗീയവായുവാൽ
ശുദ്ധമീ വ്യോമ മണ്ഡലം-പരമേശാ പാടും
Verse 7കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ-പരമേശാ പാടും
Verse 8സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയൻ
ഞാനും സുഖേന വാഴുന്നു-പരമേശാ പാടും
Verse 9ആയവൻ തന്ന ഫലം-ആകെ ഭുജിച്ചു മമ
ജീവൻ സമൃദ്ധിയാകുന്നു-പരമേശാ പാടും
Verse 10ദൈവപ്രഭാവമെന്റെ മുന്നിൽ തിളങ്ങിടുന്നു
ചൊല്ലാവതല്ല ഭാഗ്യമെൻ-പരമേശാ പാടും
Verse 11എന്നുള്ളമാകും മഹാ ദേവാലയത്തിൽ നിന്നും
പൊങ്ങും നിനക്കു വന്ദനം-പരമേശാ പാടും
Verse 1padum ninakku nithyavum-parameshaa!
padum ninakku nithyavum
kedakattunna mama needaarnna naayaka!-padum
Verse 2padum njaan jeevanulla naalennum naavinaal
vadathe ninne vazhthume parameshaa!
Verse 3padavamulla sthuthi patdakanennapol
thedum njaan nalla vaakkukal parameshaa!
Verse 4pookunnu vaadiyoru-poovalli thoomazhayaal
orkkunnu ninte palanam parameshaa!-
Verse 5gandham parathidunna pushppengalennude
anthikam rammyamakkunnu parameshaa!-
Verse 6shudharil vyaaparikkum swargeeya vaayuvaal
shudhamee vyoma mandtalam parameshaa!-
Verse 7kashtathilum katdina nashtathilum thudare
thushtippeduthiyenne nee parameshaa!-
Verse 8Snehakkodiyenikku meethe virichu priyan
Njaanum sukhena vaazhunnu parameshaa!-
Verse 9aayavan thanna phalam aake bhujichu mama
jeevan samurdhiyaakunnu parameshaa!-
Verse 10daiva prabhaava mente munnil thilangidunnu
chollaavathalla bhaagyamen parameshaa!-
Verse 11ennullamakum mahaa daivaalayathil ninnu
pongum ninakku vandanam parameshaa!-
Download Song