Padum njaan paramashanu sathathem-ente
Verse 1പാടും ഞാൻ പരമേശനു സതതം-എന്റെ
പാപമെല്ലാം പോക്കിയതാൽ...
Verse 2അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്റെ-വാർത്തയെനിക്കേകിയതാൽ
Verse 3പാനം ചെയ് വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ
Verse 4ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ
Verse 5ദൂതർക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷാ
ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്
ദൂതഗണം കാവലായ് തന്നനുദിനം എനിക്കവൻ
നൂതനമാം ദൂതുകളും ഊനമെന്യേ നൽകീടുന്നു
Verse 6കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവേപ്പോലാക്കിടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേർന്നുനിന്നു സ്തുതി-
ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു
Verse 7കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ
കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നേ കാരുണ്യവാരിധേ ദേവാ
Verse 8വാട്ടവും മാലിന്യവുമേ ഒട്ടുമേശിടാതെയുള്ളോ-
രുത്തമമാമവകാശം ലഭ്യമാക്കുവാൻ
തിട്ടമായിട്ടവനെന്നെ ചേർത്തിടും മണിയറയിൽ
പാട്ടുപാടും കൂട്ടരുമായ് കോടി-കോടി യുഗംവാഴാൻ
Verse 1padum njaan parameshanu sathatham-ente
papamellaam pokkiyathaal...
Verse 2athrayu’mallashirvadam okkeyum labhicheduvan
aarthi pundu kathirunna kalamathingkal
aarthiye therthavane njaan aarthu goshicheduvanen
aarthiarinjavan thante-vartha enikkekiyathal;-
Verse 3panam cheyvan kashdathayin panapathram avan kude
snanam elppan krupa’nalki prethiayavan
marichu njaan kallarayil adakkappettavan kude
mahathvamay jeevichedan mahimayin aaviyale;-
Verse 4aarkumekan sadhya’mallathathma shakthi labhyamakan
parthhivan mun aarthiode kathirunnu njaan
parthavanen durithangkal orthavanen prarthhanakal
therthavanen durithangal vagdathathin aaviyaale;-
Verse 5dutharkkum kudavakasham lebhyamakathulla raksha
duthariyichedan bhagyam labhichenikke
duthagenam kavalay-thannanu dinam enikkavan
nuthanamam duthukalum unamennye nalkidunnu;-
Verse 6kashdathayo pattiniupadravamo nagnathayo
kashta’metten yeshuveppol aakedunnenne
ottanekam siddhanmarodothu chernnu ninnu sthuthi-
charthiduvan avan enne yogyan aakki therthathorthu;-
Verse 7kathirikkunnavane njaan kandiduvan ente
kankal kothichidunnadhikamay kuthukamode
kalamere chellum munpe kahalanadam kelkkuvan
kathukalum kothikkunnu karunnya varithe deva;-
Verse 8vaattavum maalinnyavume ottum eshidathe’ullo-
rutha’mam’avakasham lebhyamakkuvan
thittamaittavanenne cherthidum maniyarayil
pattupadum kuttarumayi kodi kodi yugam vazhan;-
Download Song