Padum njaan yeshuvine jeevan povolam
Verse 1പാടും ഞാൻ യേശുവിന്നു
ജീവൻ പോവോളം നന്ദിയോടെ
Verse 2പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്-ഒരു
കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും
Verse 3:
സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയിൽ കിടന്നു-ബഹു
സന്താപത്തോടുഴന്നീടും പുറജാതി സന്തതിയെ വീണ്ടോനെ
Verse 4:
കാട്ടൊലിവിൻ ശാഖയായിരുന്നയെന്നിൽ നല്ലഫലം നിറപ്പാൻ-അവൻ
വെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരുവോടതു ചിന്തിച്ചെന്നും
Verse 5:
കൺമണി പോലെന്നെ ഭദ്രമായ് നിത്യവും കാവൽ ചെയ്തീടാമെന്നും
തന്റെ കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും ഓർത്തതിമോദമോടെ
Verse 6:
കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി- തന്റെ
കാന്തയോടുല്ലസിച്ചാനന്ദിപ്പാ-നെഴുന്നെള്ളുന്നതോർത്തു കൊണ്ടും
Verse 1padum njaan yeshuvinnu
jeevan povolam nandiyode
Verse 2padum njaan’ennakatharil anudinam vazhum shre’yeshuvinu-oru
kedum kudathenne palikkum nathhane padi sthuthikkumennum;-
Verse 3svantha janamaya thalli’yandhathayil kidannu-bahua
santhapathod’uzannidum purajathi santhathiye vendone;-
Verse 4kattolivin shaka aayirunna ennil nallbhalam nirappan-avan
vettiyinachenne nallovin tharuvodathu chithichennum;-
Verse 5kanmani polenne bhadramay nithyavum kaval cheythedam ennum
thante kannukondenne nadathidam ennathum oorthathinodamode;-
Verse 6kanthanivanathi modamode meghavahanathil kayari- thante
kanthayo’dullasichanandippa-nezhunnellunna’thorthu kondum;-
Download Song