Verse 1പാടുമേ ഞാൻ പാടുമേ
എന്നേശു നാമത്തെ വാഴ്ത്തുമേ
പ്രാണനേകിയ ഈ പാപിയേ വീണ്ട
പ്രിയ നാഥനെ വാഴ്ത്തുമേ
Verse 2വാഴ്ത്തീടുവാൻ വർണ്ണിക്കുവാൻ
നിൻനാമം മാത്രമേ
വന്ദിക്കുവാൻ കുമ്പിടുവാൻ
നിൻ പാദം മാത്രമേ
Verse 3സന്തതമെന്റെ സങ്കടങ്ങൾ
ശങ്കയെന്യേ ചൊല്ലിടുമ്പോൾ
നിങ്കലേക്കെന്റെ കൈകളുയർത്തുമ്പോൾ
സാന്ത്വനമെനിക്കേകിടുന്നു; വാഴ്ത്തീടു...
Verse 4കണ്ണുനീർ കണങ്ങളെ നീ
പൊൻകരങ്ങളാൽ തുടച്ചല്ലോ
ഖിന്നനാമെന്നെ അന്തികെ ചേർത്തു
വൻ കരങ്ങളാൽ താങ്ങിയല്ലോ; വാഴ്ത്തീടു....
Verse 5ഇന്നയോളം കാത്ത നിന്റെ
നൻമയെ ഞാൻ ഓർക്കുമേ
നന്ദിയോടെ വാഴ്ത്തുമേ ഞാൻ
ജീവകാലമാകവേ; വാഴ്ത്തീടു...
Verse 1padume njaan padume
enneshu namathe vazhthume
prananekiya ie papiye veenda
priya nathhane vazhthume
Verse 2vazhtheduvaan varnnikkuvaan
nin naamam mathrame
vandikkuvaan kumpiduvaan
nin paadam mathrame
Verse 3santhathamente sangkadangal
shangkayenye chollidumpol
ningkalekkente kaikal uyarthumpol
santhvanam enikkekidunnu; vazhthedu...
Verse 4kannmuner kamangale nee
ponkarangalal thudachallo
khinnanamenne anthike cherthu
van karangalaal thangiyallo; vazhthedu....
Verse 5innayolam kaatha ninte
nanmaye njaan orkkume
nandiyode vazhthume njaan
jeevakalam aakave; vazhthedu...
Download Song