പാടുമേ ഞാനെൻ പ്രിയനായൊരു ഗാനം
എൻ നാവിൽ തന്നയീ നവ്യമാം ഗാനം
സ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)
വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2)
Verse 2
നീയെന്റെ പ്രാണനെ മരണത്തിൽ നിന്നും
നീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നും
നീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2)
വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2)
Verse 3:
ബലഹീനതയിൽ ബലമെന്നിലേകി
ഇരുൾ പാതയതിൽ ഒളിയായ് നീ വന്നു
മരുയാത്രയതിൽ തണലെനിക്കേകി(2)
കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2)
Verse 4:
സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നു
പാപിയാമെന്നെ തേടി നീ വന്നു
ദാനമായ് രക്ഷ ക്രൂശതിൽ നൽകി(2)
വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2)
Verse 5:
ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെ
നിത്യതയ്ക്കെന്നെ നീ അവകാശിയാക്കി
ഇത്രമാം സ്നേഹം എന്നിൽ ചൊരിവാൻ(2)
എന്തു നീ കണ്ടെന്നിൽ എൻ പ്രാണനാഥാ(2)