പൈതലായ് ഒരു പൈതലായ്
നിൻ മുമ്പിൽ വന്നിടുന്നു
കൂപ്പിടുന്നു കൈകൾ കൂപ്പിടുന്നു സന്നിധെ വണങ്ങിടുന്നു
സ്വർഗ്ഗരാജ്യത്തിൻ അവകാശിയായിടാൻ
പൂർണ്ണമായി എന്നെ നൽകിടുന്നു(2)
Verse 2
സമർപ്പിക്കുന്നു നാഥാ സമർപ്പിക്കുന്നു
പൂർണ്ണമായി സമർപ്പിക്കുന്നു (2)
അങ്ങിലെ ഭാവം എന്നുള്ളിലാവാൻ
എന്നെ ഞാൻ സമർപ്പിക്കുന്നു (2)
Verse 3
അമ്മയേക്കാൾ എന്നെ സ്നേഹിച്ചിടും
അപ്പനെക്കാൾ എന്നെ അണച്ചീടും
ഹൃദയം എനിക്കായ് തുറന്നീടണേ
തിരുമാർവിലൊന്നു ഞാൻ അണഞ്ഞിടട്ടെ സമർപ്പിക്കുന്നു...