Palanaal thookidunna kannuneer
Verse 1പലനാൾ തൂകിടുന്ന കണ്ണുനീരെല്ലാം
തുരുത്തിയിൽ ശേഖരിക്കും കർത്തൻ നീയല്ലോ
ഒരുനാൾ നൽകിടും അതിൻ പ്രതിഫലമെല്ലാം
മനസ്സലിവുള്ളതാം നല്ല പിതാവ് താൻ
Verse 2നൃത്തമായ് തീർത്തിടും വിലാപമൊക്കയും
ലാഭമായ് തീർത്തിടും നഷ്ടമതൊക്കെയും
എന്നെ പകക്കുന്നോർ ലജ്ജിതരാകുവാൻ
നന്മക്കായ് അടയാളം നൽകിടും കർത്തൻ താൻ
Verse 3ഉയർത്തിടും കണ്കളെ ഉന്നതത്തിൽ
നല്ല സഹായമാം കർത്തനിങ്കൽ
ഉറങ്ങാതെ മയങ്ങാതെ ദിനമെന്നെ കാത്തിടും
യിസ്രായേലിന്റെ പരിപാലകൻ താൻ
Verse 1pala naal thookiidunna kannuneerellaam
thuruthiyil shekharikkum karthan neeyallo
orunaal nalkidum athin prathiphalamellaam
manassalivullathaam nalla pithaavu thaan
Verse 2nruththamaay theerthidum vilaapamokkeyum
laabhamaay theerthidum nashtamathokkeyum
enne pakakkunnor lajjitharaakuvaan
nanmakkaay atayaalam nalkidum karthan thaan
Verse 3uyarththidum kankale unnathathil
nalla sahaayamaam karthaninkal
urangaathe mayangaathe dinamenne kaaththidum
yisraayelinte paripaalakan thaan
Download Song