Palayathin purathai than ninna
Verse 1പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്
സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേ
Verse 2പാടുകളേറ്റ പാവനന്റെ പാപമില്ലാത്ത പരിശുദ്ധന്റെ
പാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾ
Verse 3പാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ച
രക്ഷകനാം നാഥന്റെ രക്ഷണ്യവേല ചെയ്യാം
Verse 4ആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾ
ക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാം
Verse 5രക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻ
അർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാം
Verse 6കർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽ
നേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻ
Verse 7ലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേ
ലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേ
Verse 8ലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ തേജസ്സിൽ
തൻ സിദ്ധർ വാണീടുമേ തൻകൂടെ യുഗായുഗമായ്
Verse 1paalayathin purathai than ninda chumannu konde
sakshikalin naduvil dheeraray gemichidame
Verse 2padukaletta pavanante papamillatha parishuddhante
paathaye nokki jeevichidam paaridathil paarkum naal
Verse 3paapiye nediduvaan krushil than jeevan vacha
rakshakanam nathhante rakshannya vela cheiyam
Verse 4aayiram aayirangal paapathil nashichidumpol
krooshil nivarthichatham suvishesham goshichidam
Verse 5raktham chinthi namukkay thannethan elppichu thaan
arppikkam anudinavum chilavakam chilavaydam
Verse 6karthan than perkkay jeevane kalayukayil
nedidum than athine prapikkum nithya Jeevan
Verse 7lokathin labhadhanam chetham ennennidame
lokathin maanathekaal than maanam abhikamyame
Verse 8lokangal avasanikkum velippedum thaan thejassil
than siddhar vaanidume than koode yuga yugamayi
Download Song