Papa shapa ghora mrthyuvinnadimayay
Verse 1പാപ ശാപ ഘോര മൃത്യുവിന്നടിമയായ്
തീർന്ന പാപിയെന്നെ വീണ്ടെടുത്തവൻ
Verse 2ദോഷ വ്യാകുലാധിയാൽ വലഞ്ഞ ദീനനാം
ശാപ പാത്രമായ് ഭവിച്ച ക്ഷീണനാമെന്നെ
താണിറങ്ങി വന്നു തേടി മാറിലണച്ച
മാറ്റമില്ലാ സ്നേഹത്തെ ഞാൻ വാഴ്ത്തിടും
Verse 3ഇത്രമാത്രം സ്നേഹമേകി എന്നെ വീണ്ടതാൽ
എത്ര നാളീ പാഴ്മരുവിൽ ലഭ്യമാകുമോ
നാൾ മുഴുവൻ എന്നെ വീണ്ടെടുത്ത സ്നേഹത്തെ
വാഴ്ത്തിടും ഞാൻ വേറില്ലാശയൊന്നുമേ
Verse 4ക്ലേശമേറുമീ മരുവിൽ ലേശം കൂസിടാ-
തോടുമെന്റെ നാടിനായ് ഞാൻ നോക്കിപ്പാർത്തതാം
ഘോരമാഴിയിന്നലമുറിച്ചു നീന്തി ഞാൻ
ശോഭനമാം നാട്ടിലെത്തിപ്പാർത്തിടും
Verse 5കോടി കോടി ദൂതരിൻ നടുവിൽ വെച്ചു ഞാൻ
വീണമീട്ടി പാടിടും നൽ സ്തോത്രഗാനങ്ങൾ
എന്റെ താഴ്ചയിൽ എന്നെ ഓർത്ത നാഥനേ
നിന്റെ ദയ എത്രമാത്രം ശ്രേഷ്ടമേ
Verse 1paapa shaapa ghora mrithyuvinnadimayaay
theernna paapiyenne veendedutthavan
Verse 2dosha vyaakulaadhiyaal valanjnja deenanaam
shaapa paathramaay bhaviccha ksheenanaamenne
thaanirngi vannu thedi maarilanaccha
maattmillaa snehatthe njaan vaazhtthidum;-
Verse 3ithramaathram snehameki enne veendathaal
ethra naalee paazhmaruvil labhyamaakumo
naal muzhuvan enne veendeduttha snehatthe
vaazhtthidum njaan verilla aashayonnume;-
Verse 4kleshamerumee maruvil lesham koosidaa-
thodumente naadinaay njaan nokki paartthathaam
ghoramaazhiyinnalamuricchu neenthi njaan
shobhanamaam naattiletthippaarththidum;-
Verse 5kodi kodi dootharin naduvil vecchu njaan
veenameetti paadidum nal sthothra gaanngal
ente thaazhchayil enne orttha naathhane
ninte daya ethra maathram shreshdame;-
Download Song