Papabhaara kadlilaanda valayuvoree
Verse 1പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ
താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനം
Verse 2നീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ
നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനം
Verse 3ഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ്
വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ്
Verse 4കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ
നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനം
Verse 5തീരെയെളിയോരടിയാർ ചെയ്യുമീയാരാധനം
പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരം
Verse 6കീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ
സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ
Verse 1paapabhaarakkadalilaandu valayuvoree lokare
thaapamaattikkarayanachchoreshudevaa! vandanam
Verse 2neethiyenthennarivathinnu praapthiyillaa njangalil
neethimathwam karunamoolam nalkiyone! vandanam
Verse 3galamodichchu kalayavendum kazhuthakalkku thulyaraay
veliyil ninnoreliya njangal nee nimiththam muktharaay
Verse 4kallilullezhuththu maachchu njangal thannullangalil
nalla nin vazhi thelichchu thanna naadhaa vandanam
Verse 5theereyeliyaoradiyaar cheyyumee aaraadhanam
paaramaam karuna poondusweekarikka saadaram
Verse 6keerththanangal paadi njangal nithyakaalam ninnude
satthamamaam sannidhiyil vaazhumaaraakename
Download Song