പാപത്തിൻ അടിമ അല്ല ഞാൻ
കൃപ എൻമേൽ ചൊരിഞ്ഞതാൽ
രക്തത്താൽ വീണ്ടെടുത്തെന്നെ
രക്ഷയിൻ ദൂതറിയിപ്പാൻ
Verse 2
ഹാ കൃപ.. വൻ കൃപ
മഹാ കൃപ.. നിൻ കൃപ
Verse 3
എൻ കാലുകൾ കുഴഞ്ഞിടുമ്പോൾ
താതൻ കരങ്ങൽ നീട്ടിടും
രക്ഷയിൻ പാറയിൽ നിർത്തിടും
പുതിയൊരു പാട്ടു നീ നൽകിടും
Verse 4:
എൻ വിശ്വാസം തളർന്നിടുമ്പോൾ
താതൻ അരികിൽ നിന്നിടും
കരത്താൽ താങ്ങി നടത്തിടും
യേശു എൻ കൂടെ നടന്നിടും
Verse 5:
എൻ ശത്രുവിൻ പഴികളിലും
താതൻ നീതിയിൽ നടത്തിടും
ഇനി മേൽ തോൽക്കുകയില്ല ഞാൻ
യേശുവിൽ ജയാളി ആയിടും