Papee unarnnu kolka nee nidrayil
Verse 1പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു
പാപീ ഉണർന്നു കൊൾക നീ
Verse 2വലിയനാശം വന്നിടും കളിപ്പാൻ സമയമില്ല
ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി
Verse 3കടലിൻ ഇരച്ചൽപോലെ ഇടിമുഴക്കം പോലെയും
വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു
Verse 4നിന്റെ വഴികളെയും അന്തർഭാഗങ്ങളെയും
തന്റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു
Verse 5സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും
മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു
Verse 6നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ
പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്
Verse 7ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ
വെറുതേ കളയരുതേ ചുരുക്കമാംരക്ഷാകാലം
Verse 1Paapee unarnnu kolka nee nidrayilninnu
Paapee unarnnu kolka nee
Verse 2Valiyanaasham vannidum kalippaan samayamilla
Chelavu cheyyaruthe nee vilayillathathinnaayi;-
Verse 3Kadalin irachchalpole idimuzhakkam poleyum
Vidhinaalin bhayankaram aduththaduththu varunnu;-
Verse 4Ninte vazhikaleyum antharbhaagangaleyum
Thante thulaasil daivam santhatham thookkidunnu;-
Verse 5Sathyamaarggathilekkum nithyarakshayilekkum
Marthyanaakunna ninne karththan vilichchidunnu;-
Verse 6Narakaagniyin jwaalaykku irayaay pokaathirippaan
Paranodu yojikkuka karunaa kandeththuvaanaay;-
Verse 7Urakkam thoongaruthini thurakka vegam nin kankal
Veruthe kalayaruthe churukkamaamrakshakaalam;-
Download Song