ചരണങ്ങൾ
1. പാപം കളിയെന്നു പതിവായ് നീ നിരൂപിച്ചു
ശാപം വരുത്തിയതു സാരമില്ലയോ പാർത്താൽ
ദേവൻ ക്ഷമിച്ചിരിക്കുന്നാകിലുമതിനുടെ
കോപവർഷമാം ശിക്ഷ കേവലം വരുമയോ (പാപി...)
Verse 4
അലസാ നീ ഉറുമ്പിന്റെ അരികേ ചെന്നതിൻ വഴി
അതിസൂക്ഷ്മമായ നോക്കി ഗ്രഹിക്ക-അതു
അധികാരിയോ ഒരു വഴികാട്ടിയോയെ-
അറുപ്പു കാലത്തിൽ തൻ ആഹാരം കരുതുന്നു പാപി...
Verse 5
ചെറിയ നിദ്രയും സ്വൽപമരിയ കൈകളിൽ കെട്ടും
മിരിക്കട്ടെയെന്നു നീ പറയുന്നുവോ? എന്നാൽ
സരണീചാരിയെന്നപോൽ വരുമേ ദരിദ്രത നിൻ
കുറവങ്ങായുധവാൻപോൽ ത്വരിതം ത്വാമെതിരേല്ക്കും പാപി...
Verse 6
ഉറങ്ങുന്ന നരനേ! നീ ഉണർന്നു മൃതരിൽ നിന്നു
പരിചൊടിന്നതിവേഗമെഴുന്നേല്ക്കുക എന്നാൽ
പരമദേവകുമാരൻ ഇരുളിൻ പൂഴിയാം നിന്നിൽ
തിരുക്കതിരുകൾ വീശി പരിശോഭിച്ചിടും നിന്മേൽ പാപി...
Verse 7
ഇനിയുമിരുൾ കൊതിച്ചും ചെറിയ നിദ വാഞ്ഛിച്ചും
ഹനിയാതുണർന്നു ക്രിസ്തന്നടി ചേർന്നമർന്നുകൊൾ നീ
കനലിൻ വർഷമാം ദേവ ചിനമേറ്റുണർന്ന സോദോം
ധനികർക്കു ഭവിച്ചപോൽ വരുമാറാകരുതേ ഹാ! പാപി...