Verse 1പാപിക്കു മറവിടമേശു രക്ഷകൻ
പാരിതിൽ വന്നു ജീവൻ തന്നവൻ
പരമോന്നതൻ കുരിശോളവും തന്നെ-
ത്താഴ്ത്തിയെന്നെയോർത്തവൻ
Verse 2ഉലകത്തിൻ പാപത്തെ നീക്കുവാൻ
ഉടലെടുത്തൂഴിയിൽ വന്നവൻ
ഉയിർ തന്നവൻ മൂന്നാം ദിനം
ഉയിർത്തെഴുന്നു വാനിൽ ചെന്നവൻ
Verse 3:
എന്നുമുള്ളവൻ സർവ്വവല്ലഭൻ
മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻ
ഉന്നതാധിപൻ ഹീന പാപി-
യാമെന്നെത്തേടിവന്നതത്ഭുതം
Verse 4:
വഴി സത്യം ജീവനുമായവൻ വഴി
പിശകാതെ നടത്തിടും
പൊഴിയും സദാ കൃപ മാരിപോൽ
തേൻ മൊഴികൾ തൂകി താങ്ങിടും
Verse 5:
പാപഭാരം പേറി വലഞ്ഞിനി
ശാപത്തീയിൽ വീണെരിയാതെ നാം
കൃപയേറിടും ക്രിസ്തുവേശുവിൻ
കുരിശിൽ വിശ്രാമം നേടിടാം
Verse 1papikku maravidameshu rakshakan
paarithil vannu jeevan thannavan
paramonnathan kurisholavum thanne-
thaazhthi enne oorthavan
Verse 2ulakathin papathe nekkuvan
udaleduthuzhiyil vannavan
uyir thannavan munnam dinam
uyirthezhunnu vaanil chennavan;-
Verse 3ennumullavan sarvvavallabhan
mannum vinnumellam undakkiyon
unnathadhipan hena papi-
yamenne thedivanna thatbhutham;-
Verse 4vazhi sathyaṁ jeevanumayavan vazhi
pishakathe nadathiduṁ
pozhiyuṁ sadā kr̥upa maripol
then mozhikal thūki thāngkiduṁ;-
Verse 5papabhāraṁ pēṟi valanjini
shapatheyil veṇeriyathe naṁ
krupayeṟiduṁ kristhuveshuvin
kurishil vishramam nedidam;-
Download Song