Parama pithave namaskaaram
Verse 1പരമ പിതവെ നമസ്കാരം
ദൈവ കുമാരാ നമസ്കാരം
പരിശുദ്ധാത്മാവേ നമസ്കാരം
ത്രിയേക ദൈവമേ നമസ്കാരം
Verse 2പരമ പിതാവേ നമസ്കാരം
പരിശുദ്ധ പരനേ നമസ്കാരം
തിരുവചനത്താൽ സകലവും ചെയ്ത
വല്ലഭ ദേവാ നമസ്കാരം
Verse 3ദേവ കുമാരാ നമസ്കാരം
നീതി ദിവാകരാ നമസ്കാരം
ധരണിയിൽ നരനായവതരിച്ചവനാം
ദിവ്യരക്ഷാകരാ നമസ്കാരം
Verse 4പരിശുദ്ധാത്മാവേ! നമസ്കാരം
പരമ സത്ഗുരുവേ നമസ്കാരം
അരുപിയായടിയാർ ഹൃദയത്തിൽ വസിക്കും
ആശ്വാസപ്രദനേ നമസ്കാരം
Verse 5ത്രിയേക ദൈവമേ! നമസ്കാരം
സർവ്വ ലോകാധിപാ നമസ്കാരം
ദേവാധിദേവാ ദിവ്യ ദയാലോ
സ്തോത്രം സദാ തവ നമസ്കാരം
Verse 1Parama pithave namaskaram
Daiva kumara namaskaram
Parishuddhathmave namaskaram
Thriyeka daivame namaskaram;-
Verse 2Parama pithave namaskaram
Parishuddha parane namaskaram
Thiru vachanathal sakalavum cheytha
Vallabha devaa namaskaram;-
Verse 3Deva kumara namaskaram
Neethi divakara namaskaram
Dharaniyil naranay avatharichavanam
Divya rakshakaraa namaskaraam
Verse 4Parishuddhathmave namaskaram
Parama sathguruve namaskaram
Arupiyay adiyar hridayathil vasikkum
Aashvasa pradane namaskaram;-
Verse 5Thriyeka daivame namaskaram
Sarva lokadhipa namaskaram
Devadhi deva divya dayaalo
Sthothram sadaa thava namaskaram;-
Download Song