Parama pithavinu sthuthi padam
Verse 1പരമപിതാവിനു സ്തുതിപാടാം
അവനല്ലോ ജീവനെ നല്കിയവൻ
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു
Verse 2അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയിൽ പാലിച്ചവൻ
ആഹാരപാനീയമേകിയവൻ
നിത്യമാം ജീവനെ നൽകിടുന്നു
Verse 3ഇടയനെപ്പോലെന്നെ തേടിവന്നു
പാപക്കുഴിയിൽനിന്നേറ്റിയവൻ
സ്വന്തമാക്കി നമ്മെ തീർത്തീടുവാൻ
സ്വന്തരക്തം നമുക്കേകിയവൻ
Verse 4കൂടുകളെകൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേൽ വഹിച്ചു നമ്മെ
നിലംപരിചായി നാം നശിച്ചിടാതെ
Verse 5സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാം അവൻ മുൻപിൽ ആദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിൻപാറ
Verse 1parama pithavinu sthuthi paadam
avanallo jeevane nalkiyavan
papangkal aakave kshemichidunnu
rogangkal akhilavum neekkidunnu;-
Verse 2ammayeppolenne omanichu
apakadavelayil paalichavan
aahara paaniyam eekiyavan
nithyamam jeevane nalkidunnu;-
Verse 3idayane polenne thedivannu
papakkuzhiyil ninnettiyavan
svontha’maakki namme therthiduvaan
svontha rakatham namukk'ekiyavan;-
Verse 4kudukale kudekkude ilakki
parakkuvanayi namme shelippichu
chirakukal'athinmel vahichu namme
nilam parichay naam nashi'chidathe;-
Verse 5sthothram cheyam hridaya'ngamayi
kumpidam avan mumpil aadaravay
halleluyaa paadam modamode
avanallo nammude rakshayin para;-
Download Song