Paramathathante valamamarunna
Verse 1പരമതാതന്റെ വലമമരുന്ന പരമ വത്സലാ
പരമ വത്സലാ! നിൻ
കുരുതികൊണ്ടു വീണ്ടെടുത്ത ജനത്തിൻ ദുരിതം കാണുക
Verse 2ബഹുജനങ്ങളിൻ നടുവിൽ നിന്നു നിൻ സാക്ഷി ചൊന്നവർ
സാക്ഷി ചൊന്നവർ നിന്റെ
മഹത്വനാമത്തെ ദുഷിപ്പാനിഹ വൻ മൂലമായല്ലോ പരമ..
Verse 3പരമസസ്നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവർ
ആനന്ദിച്ചവർ - ഇതാ
പെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തുപോകുന്നേ പരമ..
Verse 4ബലിയായ് സർവ്വവും തൃപ്പാദത്തിങ്കൽ കാഴ്ച വച്ചവർ
കാഴ്ചവച്ചവർ ഇപ്പോൾ
ബലിപീഠത്തിൽ നിന്നകലെ മാറിക്കൊണ്ടാഴിഞ്ഞു പോകുന്നേ പരമ…
Verse 5ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിൻജനമിതാ
നിൻ ജനമിതാ-പല
കാറ്റിൻ ശക്തിയാലണഞ്ഞിരുണ്ടു കൂരിരുളായ് തീർന്നല്ലോ പരമ..
Verse 6സുവിശേഷകരിൽ പലരിലും നാഥാ വേഷമേയുള്ളേ
വേഷമേയുള്ളേ-ആത്മ
ജീവൻ നിൻ ജനങ്ങളിൽ ദിനംതോറും കുറഞ്ഞു പോകുന്നേ പരമ…
Verse 7ഈ വിധം ജനം ഇനിയും ജീവിച്ചാൽ നശിച്ചു പോകുമേ
നശിച്ചുപോകുമേ - നിന്റെ
ജീവ വചനമയച്ചു ജനത്തിൻ ജീവൻ നൽകുക പരമ...
Verse 1paramathaathante valamamarunna parama vatsalaa
parama vatsalaa! nin
kuruthikondu veendeduttha janathin duritham kaanuka
Verse 2bahujanangalil naduvil ninnu nin saakshi chonnavar
saakshi chonnavar ninte
mahathvanaamatthe dushippaaniha van moolamaayallo;- parama..
Verse 3paramasasnehaagniyerinjhanudinam aanandichavar
aanandichavar - ithaa
peruttha vyaakulam pidichaho manam thanutthu pokunne;- parama..
Verse 4baliyaay sarvvavum thrippaadaththinkal kazhcha vachchavar
kaazhchavachchavar ippol
balipeedaththil ninnakale maarikkondu azhinju pokunne;- parama…
Verse 5ettam jwalichu velicham koduttha ninjanamithaa
nin janamithaa-pala
kaattin shakthiyaalananjirundu koorirulaay theernnallo;- parama..
Verse 6suvisheshakaril palarilum naathaa veshameyulle
veshameyulle-aathma
jeevan nin janangalil dinamthorum kuranju pokunne;- parama…
Verse 7ee vidham janam iniyum jeevichchaal nashichu pokume
nashichupokume - ninte
jeeva vachanamayachu janathin jeevan nalkuka;- parama...
Download Song