Paramonnatha nin kripayaale
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പരമോന്നതാ നിൻ കൃപയാലേ
പാരിലോരോ ദിനവും കഴിഞ്ഞിടുന്നു (2)
ഓരോ പുലരിയും വിടരുമ്പോഴും
ഓരോ ദിനവും കൊഴിയുമ്പോഴും
കരുതലോടെന്നെ നീ കാത്തിടുന്നു (2)
Verse 2 മധുരമനോഹരം നിൻ തിരുവചനം
എൻ വഴികൾക്കതു മാർഗ്ഗദർശനമേ (2)
തിരുഹിതം പോലെ നടന്നിടുവാനായ് (2)
തിരുശക്തിയാലെന്നെ നിറയ്ക്കുകയെന്നും പരമോ...
Verse 3 മരക്കുരിശിൽ നീ മരണം വരിച്ചു
മരിച്ചവർക്കുത്ഥാനം ഏകി നിന്നുയിർപ്പാൽ (2)
തിരുനിണം ക്രൂശിൽ ചൊരിഞ്ഞതിനാലേ (2)
വിടുതലിൻ മോദം ഞാൻ അനുഭവിച്ചറിഞ്ഞു പരമോ...
Verse 4 കുറവുകൾ ക്ഷമിച്ചെന്നെ നിൻ പൈതലാക്കി
അന്ധകാരം നീക്കി നിൻ തിരുവചസ്സാൽ (2)
അന്ധത മാറ്റിയെൻ അധരങ്ങളിൽ സ്തുതി(2)
ഗീതങ്ങളാൽ നിറച്ചോനേ സ്തോത്രം പരമോ...
Verse 1 paramonnathaa nin kripayaale
paariloro dinavum kazhinjnjidunnu (2)
oro pulariyum vidarumpozhum
oro dinavum kozhiyumpozhum
karuthalodenne nee kaatthidunnu (2)
Verse 2 madhuramanoharam nin thiruvachanam
en vazhikalkkathu maarggadarshaname (2)
thiruhitham pole nadanniduvaanaay (2)
thirushakthiyaalenne niraykkukayennum;- paramo...
Verse 3 marakkurishil nee maranam varicchu
maricchavarkkutthhaanam eki ninnuyirppaal (2)
thiruninam krooshil chorinjnjathinaale (2)
viduthalin modam njaan anubhaviccharinjnju;- paramo...
Verse 4 kuravukal kshamicchenne nin paithalaakki
andhakaaram neekki nin thiruvachassaal (2)
andhatha maattiyen adharngalil sthuthi(2)
geethngalaal niracchone sthothram;- paramo...
Share
Download Song
Cancel
Download