Verse 1പരനേ നിൻ കൃപയാൽ എൻ ജീവിതം
ഏറ്റം ശ്രേഷ്ഠം ഇഹത്തിലെന്നും
അങ്ങേ മാത്രം സേവിച്ചെന്നെന്നും
ക്രൂശിൽ നോക്കി യാത്ര ചെയ്യും ഞാൻ
Verse 2എൻ തുമ്പ വേളയിൽ നിൻ പൊൻകരം
എന്നിൽ ആശ്വാസമേകീടുമ്പോൾ
നിൻ മാർവ്വിൽ ചാരുമ്പോൾ എൻ ദുഃഖം മായുന്നു
മിഴികൾ നിറഞ്ഞീടുന്നു
Verse 3ഈ ലോകം നൽകിടും സൗഭാഗ്യങ്ങൾ
എന്നിൽ അശാന്തിയേകീടുമ്പോൾ
എൻ പ്രിയൻ നൽകീടും ആനന്ദം ഓർക്കുമ്പോൾ
എന്നുള്ളം തുടിച്ചീടുന്നെ
Verse 4എൻ നാഥൻ നൽകിടും നൽവരങ്ങൾ
എന്റെ ജീവിതം മാറ്റിടുമ്പോൾ
സ്വർഗീയ രാജന്റെ കൂടൊന്നു ചേരാനായി
എന്നെ ഞാൻ അർപ്പിക്കുന്നെ
Verse 1parane nin kripayaal en jeevitham
ettm shreshdtam ihatthilennum
ange maathram sevicchennennum
krooshil nokki yaathra cheyyum njaan
Verse 2en thumpa velayil nin ponakaram
ennil aashvaasam ekeedumpol
nin maarvvil chaarumpol en dukham maayunnu
mizhikal niranjnjeedunnu
Verse 3ie lokam nalkidum saubhaagyngal
ennil ashaanthi ekeedumpol
en priyan nalkeedum aanandam orkkumpol
ennullam thudiccheedunne
Verse 4en nathhan nalkidum nal varngal
ente jeevitham maattidumpol
swargeeya raajante koodonnu cheraanaayi
enne njaan arppikkunne
Download Song