Parane nin thiru mumpil varunnoree samaye
Verse 1പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്വാൻ കൃപയെ തന്നരുൾക(2)
Verse 2ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ
തരിക നിന്നാത്മാവേ പുതുമാരി പോലെ(2)
Verse 3ഞരങ്ങി ഞങ്ങളിൽ പേർക്കാ-യിരന്നീടുന്നവനേ
വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ(2)
Verse 4അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ
മനസ്സിന്നേശുവിനോടു ലയിപ്പാനായ് അരുൾക(2)
Verse 5ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ
തുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു നൽകണമേ(2)
Verse 6പരമാനന്ദ മോദം വന്നകമെ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ(2)
Verse 1Parane nin thiru mumpil varunnoree samaye
Shariyaay prarthhana cheyvan krpaye thannarulka(2)
Verse 2uruki innadiyar ninnodu yojicheduvan
tharika ninnaathmave puthumari pole(2)
Verse 3njarangi njangalil perkka-yirannedunnavane
varikinne adiyaril chorika nin varangal(2)
Verse 4anugraha muriyil poottukal thane thurappan
manassinneshuvinodu layippanay arulka(2)
Verse 5unarthikkum varamellam kshanam thannedaname
thuna neeyenniye veri-llarinju nalkaname(2)
Verse 6paramananda modam vannakame thinganame
paranam ninnod’aanandicheduvan nalkaname(2)
Download Song