Paraneshuve karunaanidhe varamekuka
Verse 1പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ
ക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാ
Verse 2തവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനും
അവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നും
Verse 3പരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവും
തിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനും
Verse 4പരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്
മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻ
Verse 5തവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻ
ധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ
Verse 6പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻ
അലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും
Verse 1Paraneshuve karunaanidhe! varamekuka dambathikal-
kkarulename krupaye dinamprathi maripol daivajathaa
Verse 2thava dasaramivar-aikamathyamode vasicheduvanum
avasanakalam-ananjidum vare prethiyil mevathinnum;-
Verse 3parama aviyalivare nirackka mahonnathane dinavum
thirunama kerthi sadaa ninachu thangal vasichiduvanum
Verse 4paraneshu than priyayay thirusabhaye varichayathinnay
maranam sahichathupoledasan than pathniye cherthukolvan
Verse 5thava dasiyamivalum anusarichedanam nithyavum than
dhavane puraa sarayum abramineyennapol modamode
Verse 6pala mattavum marivum niranja lokeyivar nithyavum nin
alivettamullavayaam chirakadi chernnu sukhippathinnum
Download Song